International

തനിനിറം കാട്ടി താലിബാൻ: പാക് സൈനികർക്ക് നേരെ ആക്രമണം; മൂന്ന് സൈനികരെ ഭീകരർ വധിച്ചു

ഇസ്ലാമാബാദ്: പാക് സൈനികർക്ക് നേരെ താലിബാൻ ആക്രമണം(Taliban Against Pakistan). മൂന്ന് സൈനികരെ താലിബാൻ വധിച്ചതായാണ് റിപ്പോർട്ട്. പാകിസ്ഥാൻ അതിർത്തിമേഖലകളിൽ സജീവമായ തെഹ്‌രീക് -ഇ-താലിബാന്റെ ആക്രമണത്തിലാണ് മൂന്ന് പാക് സൈനികർക്ക് ജീവൻ നഷ്ടമായത്. ഭീകരരെ പ്രതിരോധിക്കുന്നതിനിടെ അഞ്ച് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

വടക്കൻ വസീറിസ്ഥാൻ മേഖലയിലെ മിറാൻ ഷാ പട്ടണത്തിലാണ് ആക്രമണം നടന്നത്. അഫ്ഗാനിൽ താലിബാൻ അധികാരമേറ്റശേഷം പാകിസ്ഥാനെതിരെ തെഹ്‌രീക്-ഇ-താലിബാൻ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. താലിബാനും പാകിസ്ഥാനും തമ്മിലുള്ള വേലിതർക്കം ഒരാഴ്ചയ്‌യായി രൂക്ഷമാണ്. പാക് അതിർത്തിയിൽ ഭീകരാക്രമണം ഇതിന്റെ തുടർച്ചയാണെന്നാണ് വിലയിരുത്തൽ.

ഡ്യൂറന്റ് അതിർത്തിയിൽ പാകിസ്ഥാൻ കമ്പിവേലികെട്ടി അടയ്‌ക്കുന്ന തിനെതിരെ സ്ഥിരം അതിർത്തികിടക്കാറുള്ള താലിബാൻ ഭീകരർ എതിർപ്പ് അറിയിച്ചിരുന്നു. പാകിസ്ഥാൻ അഫ്ഗാനിൽ കടത്തിവിട്ട ലഷ്‌ക്കർ, ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനകളോടുള്ള അമർഷം താലിബാൻ തുറന്ന് പ്രകടിപ്പിച്ചിരുന്നു. 2007 മുതൽ അഫ്ഗാൻ പാകിസ്ഥാൻ അതിർ ത്തിയിൽ തെഹ് രിക്-ഇ-താലിബാൻ പാക് സൈന്യത്തിനെതിരെ പോരാടുകയാണ്. നിലവിലെ അഫ്ഗാൻ പിടിച്ച താലിബാനെതിരാണ് തെഹരിക് ഇ താലിബാൻ. ഭരണകൂടത്തെ ധിക്കരിച്ചാണ് ഇവർ പാകിസ്ഥാനെതിരെ പോരാടുന്നത്. അതേസമയം താലിബാൻ ആക്രമണത്തിൽ ഞെട്ടിവിറച്ചിരിക്കുകയാണ് പാകിസ്‌ഥാൻ.

B4 Admin

Recent Posts

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

14 minutes ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

4 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

5 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

20 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

22 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

1 day ago