Saturday, December 13, 2025

ഭീകരർക്ക് വിവാഹം കഴിക്കാൻ 15 വയസിന് മുകളിലുളള പെൺകുട്ടികളെ വേണം; പ്രാദേശിക മതനേതാക്കൾക്ക് താലിബാൻെറ നിര്ദേശം; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ഭീകരർക്ക് വിവാഹം ചെയ്യാൻ 15 വയസിന് മുകളിലുളള പെൺകുട്ടികളുടെ പട്ടിക നൽകണമെന്ന് പ്രാദേശിക മതനേതാക്കളോട് താലിബാൻ ഉത്തരവിട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ വലിയൊരു ശതമാനം ഭൂപ്രദേശം തങ്ങളുടെ നിയന്ത്രണത്തിലായതിനു പിന്നാലെയാണ് താലിബാന്റെ പുതിയ നീക്കങ്ങൾ.

15 വയസിന് മുകളിലുള്ള പെൺകുട്ടികളുടെയും, 45 വയസിന് താഴെയുള്ള വിധവകളുടെയും പട്ടിക നൽകാൻ മതനേതാക്കൾക്ക് നിർദ്ദേശം നല്കിയതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന പെൺകുട്ടികളെയും, സ്ത്രീകളെയും ഭീകരർ, വിവാഹം കഴിച്ച് പാകിസ്ഥാനിലെ വസീറിസ്ഥാനിലേക്ക് കൊണ്ടുപോകും. ശേഷം അവിടെവച്ച് ഇസ്ലാം മതത്തിലേക്ക് ഇവരെ മതം മാറ്റുമെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്.

അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറിയതോടെയാണ് 2001ന് ശേഷം വീണ്ടും ഭരണം പിടിക്കാനുള‌ള ശ്രമം താലിബാൻ ശക്തമാക്കിയത്. നിലവിൽ താലിബാന്റെ കൈപ്പിടിയിലുള‌ള രാജ്യത്തെ അതിർത്തി, മദ്ധ്യേഷ്യൻ രാജ്യങ്ങളുമായി നയതന്ത്ര ബന്ധത്തിൽ പ്രധാനമാണ്. ഖത്തറിൽ വച്ച് നടന്ന താലിബാൻ-അഫ്ഗാൻ സർക്കാർ സമാധാനശ്രമം പരാജയപ്പെട്ടതോടെയാണ് ഇരു വിഭാഗങ്ങളും തമ്മിൽ രാജ്യത്ത് തർക്കം രൂക്ഷമായത്.

അതേസമയം തങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങളിലെ എല്ലാ ഇമാമുകളും, മുല്ലകളും താലിബാൻ പോരാളികളുമായി വിവാഹിതരാകാൻ 15 വയസിന് മുകളിലുള്ള പെൺകുട്ടികളുടെയും, 45 വയസിന് താഴെയുള്ള വിധവകളുടെയും പട്ടിക നൽകണമെന്ന് താലിബാൻ കൾച്ചറൽ കമ്മിഷന്റെ പേരിൽ പുറത്തിറക്കിയ കത്തിൽ പറയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തഖാർ പ്രവിശ്യയിലെ ജില്ലകളിൽ താലിബാൻ പുരുഷ ബന്ധുക്കളില്ലാതെ സ്ത്രീകൾ വീട്ടിൽ നിന്നും പുറത്ത് പോകുന്നത് വിലക്കിയതായും താടിവളർത്താൻ പുരുഷൻമാരെ നിർബന്ധിക്കുന്നതായും റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles