Saturday, May 4, 2024
spot_img

പിണറായിയും, ലീഗും തമ്മിലുള്ള ഒത്തുകളി പുറത്ത്; വീണ്ടും മണ്ടന്മാരായി ഭൂരിപക്ഷം

പിണറായിയും, ലീഗും തമ്മിലുള്ള ഒത്തുകളി പുറത്ത്; വീണ്ടും മണ്ടന്മാരായി ഭൂരിപക്ഷം | PK KUNHALIKUTTY

സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള പൊതു ആനുകൂല്യങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ആക്കുന്നതിനെ അനുകൂലിച്ചുള്ള മുസ്ലിം ലീഗിന്റെ കത്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതത്തില്‍ വീതംവയ്ക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് തുടരുന്നതിനിടെ ലീ​ഗിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടാണ് കത്ത് പുറത്തുവിട്ടത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കുന്ന പൊതു ആനുകൂല്യങ്ങള്‍ 2021-ലെ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ നല്‍കുന്നതിനെ പിന്തുണച്ച് ജൂണ്‍ മൂന്നിനായിരുന്നു മുഖ്യമന്ത്രിക്ക് ലീഗ് നേതാക്കള്‍ കത്തു നല്‍കിയത്. അതേസമയം നിലവിലെ സ്‌കോളര്‍ഷിപ്പ് നൂറുശതമാനവും മുസ്ലിം സമുദായങ്ങള്‍ക്ക് ലഭിക്കുംവിധം സാഹചര്യമുണ്ടാക്കണമെന്നും കത്തില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്.

അതേസമയം ന്യൂനപക്ഷം, ഭൂരിപക്ഷം എന്നപേരിൽ സമൂഹത്തെ വേർതിരിക്കുന്നതിൽ, സമൂഹത്തിൽ ഭൂരിപക്ഷം ആളുകൾക്കും ഇപ്പോൾ എതിർപ്പുണ്ട്. ഇവിടെ ജീവിക്കാൻ ആണെങ്കിലും, വിദ്യാഭ്യാസത്തിന് ആണെങ്കിലും, തൊഴിലെടുക്കാൻ ആണെങ്കിലും യാതൊരു വേർതിരിവും ഇല്ലാത്ത ഒരു സാഹചര്യമാണുള്ളത്. അത്തരമൊരു സാഹചര്യത്തിൽ എന്തിനാണ് മതത്തിന്റെ അടിസ്ഥാനത്തിൽ ഇങ്ങനെ ജനങ്ങളെ വിവേചനപരമായി കാണുകയും ഒരു വിഭാഗത്തിന് മാത്രം എന്തിനാണ് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നതെന്നും പലയിടത്തുനിന്നും ചോദ്യം ഉയർന്നുവരുന്നുണ്ട്.

അതല്ല, ഇനി ഇവർ പറയുംപോലെ മതപരമായ സാഹചര്യം കൊണ്ടാണ് ഇവർ പിന്നോക്കം നിൽക്കുന്നതെങ്കിൽ അതിന്റെ കുറ്റം മതത്തിന് അല്ലേ, പിന്നെ എന്തിനാണ് അത് സമൂഹത്തെ അടിച്ചേല്പിക്കുന്നത്. ജനങ്ങൾ ഏറെ ആധുനികമായി ചിന്തിക്കുന്ന ഈ കാലത്ത് എന്തിനാണ് ഇത്തരത്തിൽ വേർതിരിക്കാൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ വിവേചനം വേണമോ എന്നത് ജനങ്ങൾ കാര്യമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles