Thursday, December 18, 2025

“സ്ത്രീകൾ അഭിനയിക്കുന്ന പരിപാടികൾ സംപ്രേഷണം ചെയ്യരുത്”; മാധ്യമങ്ങൾക്കും പൂട്ടിട്ട് താലിബാൻ

കാബൂൾ: അഫ്ഗാനിൽ താലിബാൻ (Taliban) അധികാരം പിടിച്ചെടുത്തത് മുതൽ കൊടിയ പീഡനങ്ങളാണ് രാജ്യത്ത് സ്ത്രീകളുൾപ്പെടെ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു വിചിത്ര നിയമവുമായി എത്തിയിരിക്കുകയാണ് ഭീകരർ. രാജ്യത്തെ ടെലിവിഷൻ ചാനലുകളിൽ സ്ത്രീകളായ അഭിനേതാക്കൾ പ്രത്യക്ഷപ്പെടുന്ന നാടകങ്ങളും സീരിയലുകളും പ്രദർശിപ്പിക്കരുതെന്ന ഫത്വ ആണ് പുറപ്പെടുവിച്ചിരിക്കുന്നത്.

സ്ത്രീകൾ പ്രത്യക്ഷപ്പെടുന്ന പരിപാടികളുടെ പ്രദർശനം നിർത്തിവയ്‌ക്കണമെന്നും ഇതോടൊപ്പം ആവശ്യപ്പെട്ടിട്ടുണ്ട്. വനിത മാധ്യമപ്രവർത്തകർ റിപ്പോർട്ടുകൾ അവതരിപ്പിക്കുമ്പോൾ ഹിജാബുകൾ ധരിക്കണമെന്നും അഫ്ഗാൻ മാധ്യമങ്ങൾക്ക് താലിബാൻ നൽകിയ നിർദ്ദേശത്തിൽ പറയുന്നു. വിശുദ്ധ മുഹമ്മദിനെയോ ഇസ്ലാമിലെ ആദരണീയരായ മറ്റ് വ്യക്തിത്വങ്ങളെയോ കാണിക്കുന്ന സിനിമകളോ പരിപാടികളോ സംപ്രേഷണം ചെയ്യരുതെന്നും താലിബാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇസ്ലാം മതത്തിനോ അഫ്ഗാന്റെ മൂല്യങ്ങൾക്കോ എതിരായ സിനിമകളോ പരിപാടികളോ ചാനലുകളിൽ പ്രദർശിപ്പിക്കുന്നത് നിർത്തണമെന്ന് താലിബാൻ നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ പുതിയതായി നൽകിയ അറിയിപ്പുകൾ നിയമങ്ങളല്ലെന്നും, മതപരമായ മാർഗ്ഗനിർദ്ദേശങ്ങളാണെന്നും താലിബാൻ മന്ത്രിസഭാംഗമായ ഹക്കീഫ് മൊഹജിർ പറഞ്ഞു.

Related Articles

Latest Articles