Thursday, May 16, 2024
spot_img

‘ഗ്രാമീണ സ്ത്രീകൾ കൃഷിയിലൂടെ എല്ലാവർക്കും നല്ല ഭക്ഷണം പാകം ചെയ്യുന്നു’; ഇന്ന് അന്താരാഷ്‌ട്ര ഗ്രാമീണ വനിത ദിനം

ഒക്‌ടോബർ 15, ഇന്ന് അന്താരാഷ്‌ട്ര ഗ്രാമീണ വനിത ദിനം. എല്ലാവർഷവും ഈ ദിവസമാണ് ഗ്രാമീണ വനിതാ ദിനമായി ആചരിക്കാൻ ഐക്യരാഷ്‌ട്ര സഭ തീരുമാനിച്ചത്. ‘ഗ്രാമീണ സ്ത്രീകൾ കൃഷിയിലൂടെ എല്ലാവർക്കും നല്ല ഭക്ഷണം പാകം ചെയ്യുന്നു’ എന്നതാണ് ഈ വർഷത്തെ വിഷയം.

ഗ്രാമീണ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ ഇല്ലാതാക്കാനാണ് അന്താരാഷ്‌ട്ര ഗ്രാമീണ വനിതാ ദിനം ആചരിക്കുന്നത്. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുല്യ അവസരങ്ങൾ സൃഷ്ടിക്കാനാണ് അന്താരാഷ്‌ട്ര ഗ്രാമീണ വനിതാ ദിനം ലക്ഷ്യമിടുന്നത്.

കൃഷി, ഭക്ഷ്യ സുരക്ഷ, പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യൽ, പോഷണം എന്നിങ്ങനെ എല്ലാ മേഖലകളും കൈകാര്യം ചെയ്യുന്നതിൽ ഗ്രാമീണ വനിതകളാണ് മുൻപന്തിയിൽ.

എന്നാൽ ദാരിദ്ര്യം, പട്ടിണി, പോഷകാഹാരക്കുറവ് എന്നിവയാണ് ഗ്രാമീണ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ. കൂടാതെ ഭൂമിയുടെ ഉടമസ്ഥാവകാശം, തുല്യ വേതനം, സ്ഥാപനങ്ങളിലെ പങ്കാളിത്തം, എന്നിവയാണ് ഗ്രാമീണ മേഖലയെ സംബന്ധിച്ചിടത്തോളം സ്ത്രീകൾ നേരിടുന്ന മറ്റ് പ്രശ്‌നം.

പൊതുവെ ലിംഗസമത്വവും ശാക്തീകരണവും സ്ത്രീകളുമായും അവരുടെ അവകാശങ്ങളുമായും ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങളാണ് സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളി.

അതേസമയം മറ്റ് വികസ്വര രാജ്യങ്ങളിൽ കർഷകത്തൊഴിലാളികളുടെ എണ്ണത്തിൽ 40 ശതമാനത്തിലധികവും സ്ത്രീകളാണ്. ലാറ്റിനമേരിക്കയിൽ 20 ശതമാനമാണ് സ്ത്രീകൾ കൃഷി മേഖലയിലുളളത്.

Related Articles

Latest Articles