കാബൂൾ: അഫ്ഗാനിസ്താനിൽ അധികാരം കൈക്കലാക്കിയ താലിബാൻ (Taliban) ശരിയത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വവര്‍ഗാനുരാഗികളെ വധിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനായി കൊലപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതിപ്രകൃതമായ രീതിയിലാണ് സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് താലിബാന്‍ തീവ്രവാദികള്‍ വധശിക്ഷ വിധിക്കുന്നത്.
കൊല പട്ടിക തയ്യാറാണെന്ന വിവരം ലഭിച്ചതോടെ രാജ്യത്ത് നിരവധി പേർ ഒളിവിൽ പോയെന്നാണ് വിവരം. താലിബാന്റെ വ്യാഖ്യാനമനുസരിച്ച് ശരിയത്ത് നിയമപ്രകാരം സ്വവർഗരതി തെറ്റാണെന്നും വധശിക്ഷ അർഹിക്കുന്ന കുറ്റമാണെന്നുമാണ് വിശ്വസിക്കുന്നത്.
അതേസമയം അഫ്ഗാനിസ്ഥാനിലും ഇറാഖിലും സേവനമനുഷ്ഠിച്ച യുഎസ് സ്പെഷ്യൽ ഫോഴ്‌സ് സ്‌നൈപ്പർ ടീം കെന്നഡി, താലിബാൻ തീവ്രവാദികള്‍ സ്വവർഗാനുരാഗികളെ ജീവനോടെ കത്തിക്കുകയും മേൽക്കൂരയിൽ നിന്ന് എറിഞ്ഞ് കൊല്ലുകയും ചെയ്യുന്നത് നേരിട്ട് കണ്ടതായി അവകാശപ്പെട്ടിരുന്നു.

