Saturday, December 13, 2025

ഏറ്റവും പ്രിയപ്പെട്ട വിദേശ സുഹൃത്തിനെ വെളിപ്പെടുത്തി താലിബാൻ

കാബൂൾ: തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ വെളിപ്പെടുത്തിയിരിക്കുകയാണ് താലിബാൻ.
ഏറ്റവും പ്രിയപ്പെട്ട വിദേശ സുഹൃത്ത് ചൈന ആണ് എന്നാണ് ഇപ്പോൾ അഫ്ഗാൻ താലിബാൻ വ്യക്തമാക്കിയിരിക്കുന്നത് .സിൻജിയാംഗിൽ ചൈനയുടെ പീഡനം നേരിടുന്ന ഉയിഗുർ മുസ്ലീങ്ങൾക്ക് അഫ്ഗാനിസ്ഥാനിൽ അഭയം നൽകില്ലെന്നും താലിബാൻ ഇതോടൊപ്പം വ്യക്തമാക്കി.

എന്നാൽ അമേരിക്കൻ സേന പിന്മാറിയതോടെ അഫ്ഗാനിസ്ഥാനിൽ താലിബാൻ വീണ്ടും പിടിമുറുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . അഫ്ഗാനിസ്ഥാന്റെ പുനർനിർമ്മാണ പ്രക്രിയയിലേക്ക് ചൈനയെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നതായാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീൻ അറിയിച്ചിരിക്കുന്നത്. ചൈനയുമായി നല്ല ബന്ധമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഷഹീൻ വ്യക്തമാക്കി.

അതേസമയം അഫ്ഗാനിസ്ഥാൻ വിഷയത്തിൽ ഇടപെടാൻ ചൈന പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഏഷ്യക്ക് തന്നെ ഭീഷണിയായേക്കാവുന്ന താലിബാൻ- പാകിസ്ഥാൻ- ചൈന സഖ്യം രൂപപ്പെടുന്നതിന്റെ സൂചനയായി അന്താരാഷ്ട്ര വിദഗ്ധർ ഈ നീക്കത്തെ വിലയിരുത്തുന്നുണ്ട്

ചെമ്പ്, കൽക്കരി, ഇരുമ്പ്, പ്രകൃതി വാതകം, കൊബാൾട്ട്, മെർക്കുറി, സ്വർണ്ണം, ലിഥിയം, തോറിയം തുടങ്ങിയവയുടെ വൻ നിക്ഷേപമുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാനിലെ ഈ വിഭവങ്ങൾ ലക്ഷ്യമിട്ട് ചൈന നീക്കം നടത്തുന്നതായും സൂചനയുള്ളതായി റിപ്പോർട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles