കാബൂള്‍: അഫ്ഗാനിലെ ലോഗര്‍ പ്രവിശ്യ പിടിച്ചടക്കി താലിബാന്‍ ഭീകരർ. കാബൂളിന് 50 കി.മീ. അകലെയുള്ള പ്രവിശ്യ ആണ് ഇത്. കാണ്ഡഹാര്‍ പിടിച്ചെടുത്ത് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് മൂന്ന് തന്ത്ര പ്രധാന പ്രവിശ്യകളാണ് താലിബാന്‍ പിടിച്ചെടുത്തത്. അഫ്ഗാനില്‍ ആകെയുള്ള 34 പ്രവിശ്യകളില്‍ 18 എണ്ണവും താലിബാന്‍ ഭീകരരുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ.
അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ അഫ്ഗാനിസ്ഥാന്‍ താലിബാന്റെ അധീനതയിലാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷമേഖലകളിലേക്ക് അമേരിക്കയും ബ്രിട്ടനും കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുമുണ്ട്.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ സമാധാന നീക്കങ്ങള്‍ക്കായി നാളെ അംഗരാജ്യങ്ങളുടെ അടിയന്തര യോഗം ചേരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനില്‍ പുതിയ ഫോര്‍മുല മുന്നോട്ട് വച്ച് പ്രസിഡന്റ് അഷ്റഫ് ഗാനിയുടെ സര്‍ക്കാരിനെ പൂര്‍ണമായി പുറത്താക്കുന്നത്തിനായി രംഗത്തെത്തിയിരിക്കുകയാണ് സമാധാന ചര്‍ച്ച സമിതി. മാത്രമല്ല രാജ്യത്ത് അടിയന്തരമായി വെടിനിര്‍ത്തലിന് വേണ്ടിയാണ് പുതിയ ഫോര്‍മുല സമാധാന ചര്‍ച്ച സമതി മുന്നോട്ടുവച്ചിരിക്കുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

