Wednesday, May 15, 2024
spot_img

അമറുള്ള സാലെയുടെ ‘ട്വിറ്റര്‍ പോരാട്ടം’ അവസാനിപ്പിക്കാന്‍ ഭീകരർ; പഞ്ച്ശീർ താഴ്‌വരയിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ച്‌ താലിബാൻ

കാബൂള്‍: താലിബാൻ ഭീകരർക്ക് മുന്നില്‍ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്‌ഗാനിസ്ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്ശീർ താഴ്‌വരയിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ച്‌ താലിബാന്‍. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മുന്‍ ഉപരാഷ്ട്രപതി അമറുള്ള സലേയുടെ ട്വീറ്റുകള്‍ തടയുന്നതിനു വേണ്ടിയാണ് ഭീകരർ ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്.
പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സാലേയുടെ ട്വീറ്റുകള്‍ക്ക് തടയിടാനാണ് താലിബാന്‍ നീക്കം.

താലിബാന് എതിരെ അമറുള്ള സാലേ ട്വിറ്ററില്‍ക്കൂടി നിരന്തരം പ്രസ്താവനകള്‍ ഇറക്കുന്നുണ്ട്. പഞ്ച്ശീർ വാലിയ്ക്ക് ചുറ്റും താലിബാന്‍ വളഞ്ഞെങ്കിലും ഉള്ളിലേക്ക് കടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അഫ്ഗാനില്‍ താലിബാന് എതിരെ ഇപ്പോഴും പോരാടിച്ച് നില്‍ക്കുന്ന ഒരേയൊരു മേഖലയാണ് പഞ്ച്ശീർ. മാത്രമല്ല അഫ്‌ഗാനിസ്ഥാനിലെ മറ്റ് പ്രവിശ്യകള്‍ എല്ലാം താലിബാനു മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ പഞ്ച്ശീർ താഴ്‌വര മാത്രമാണ് ഇപ്പോഴും താലിബാനു മുന്നില്‍ കീഴടങ്ങാതെ നില്‍ക്കുന്നത്. പ്രമുഖ താലിബാന്‍ വിരുദ്ധ പോരാളിയായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലാണ് താഴ്‌വരയില്‍ പോരാട്ടം നടന്നുകൊണ്ടിരിക്കുന്നത്.

പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതിന് പിന്നാലെ, അഫ്ഗാന്റെ ഇടക്കാല പ്രസിഡന്റായി അമറുള്ള സാലേ സ്വയം പ്രഖ്യാപിച്ചിരുന്നു. കാബൂള്‍ വിമാനത്താവളത്തില്‍ നടന്ന ബോംബാക്രമണം താലിബാന്‍ അറിഞ്ഞുകൊണ്ടാണെന്നും അമറുള്ള വ്യക്തമമാക്കിയിരുന്നു. കൂടാതെ താലിബാന് എതിരെയുള്ള പോരാട്ടത്തില്‍ ലോകരാജ്യങ്ങളുടെ പിന്തുണ ആവശ്യപ്പെട്ടും സാലേ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആഹ്വാനങ്ങള്‍ക്ക് തടയിടാന്‍ താലിബാന്‍ ഭീകരവാദികൾ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles