Tuesday, December 16, 2025

താലൂക്ക് ഓഫീസിൽ കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്രയിൽ ജീവനക്കാർ ; എംഎൽഎ ഇടപെട്ടിട്ടും കുലുക്കമില്ല, ഉന്നത അന്വേഷണം ഉണ്ടാകുമെന്ന് ജനീഷ് കുമാർ

പത്തനംതിട്ട : കോന്നി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരുടെ കൂട്ട അവധിക്കെതിരെ തുറന്നടിച്ച് എംഎൽഎ കെ യു ജനീഷ് കുമാർ. പ്രവർത്തി ദിവസം ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് യാത്ര പോയ സംഭവത്തിൽ എം എൽ എ രൂക്ഷമായി വിമർശിച്ചു. എഡിഎമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്‌പീക്കറിനും പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു ഓഫീസിലെ രഹസ്യസ്വഭാവമില്ലാത്ത രേഖകൾ പരിശോധിക്കാൻ എംഎൽഎയ്ക്ക് സാധിക്കുമെന്നും അതിനാലാണ് താൻ ആവശ്യപ്പെട്ടപ്പോൾ രേഖകൾ നൽകിയതെന്നും താൻ എഡിഎമ്മിനെ വിളിച്ചത് അദ്ദേഹത്തോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടും അതിന് അദ്ദേഹം തയ്യാറായില്ലെന്നും എഡിഎം തന്നെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നും കെ യു ജനീഷ് കുമാർ കുറ്റപ്പെടുത്തി. ബഹളം വെക്കുന്നതറിഞ്ഞാണ് താൻ താലൂക്ക് ഓഫീസിൽ എത്തിയതെന്നും എം എൽ എ വ്യക്തമാക്കി. ജില്ലാ കളക്ടർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് . എ ഡി എം ഹാജർ ബുക്ക് അടക്കം പരിശോധിച്ചു. ഉല്ലാസ യാത്ര സംസ്ഥാനത്തെമ്പാടും ചർച്ചയായിട്ടും ഉദ്യോഗസ്ഥർ യാത്ര തുടരുന്നു.

Related Articles

Latest Articles