Sunday, September 27, 2026

പ്രചരിക്കുന്ന ചികിത്സാ രേഖകൾ വ്യാജം; പിതാവിന്റെ ആരോഗ്യം വീണ്ടെടുക്കാൻ മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് ചാണ്ടി ഉമ്മൻ; നാളെ ഉമ്മൻ ചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റും

തിരുവനന്തപുരം: വ്യാജ ചികിത്സാ രേഖകൾ ഉണ്ടാക്കി തന്നെയും കുടുംബത്തെയും ചിലർ ദ്രോഹിക്കുന്നുവെന്നും പിതാവിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി മനുഷ്യ സാധ്യമായതെല്ലാം തെയ്യുന്നതായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. പിതാവിന് കൃത്യമായ ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യം വീണ്ടെടുക്കുന്നതിനായി മനുഷ്യ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രചരിക്കുന്ന ചികിത്സാ രേഖകൾ വ്യാജമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് അറിയിച്ചു. ഉമ്മൻചാണ്ടിയുടെ അർബുദരോഗം ഒക്ടോബറിൽ തന്നെ ഭേദമായിരുന്നതായും അദ്ദേഹം പറഞ്ഞു. ചികിത്സാ രേഖകളെല്ലാം കയ്യിലുണ്ടെന്നും അത് പാർട്ടി നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും ദൗർഭാഗ്യകരമായ ക്യാമ്പയിനാണ് നടക്കുന്നതെന്നും ചാണ്ടി ഉമ്മൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവിൽ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഉമ്മൻചാണ്ടിക്ക് ന്യുമോണിയ ഭേദമായിട്ടില്ലെന്നും ക്ഷീണമുണ്ടെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു.

അതിനിടെ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആശുപത്രിയിലെത്തി ഉമ്മൻചാണ്ടിയെ സന്ദർശിച്ചു. അദ്ദേഹത്തെ നാളെ വിദഗ്‌ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റുമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം അതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു. ഇതിനായി പ്രത്യേക എയർ ആംബുലൻസ് പാർട്ടി തയ്യാറാക്കിയിട്ടുണ്ട്. അതിനുള്ള എല്ലാ ചെലവുകളും എ ഐ സി സി വഹിക്കുമെന്നും കെ സി വേണുഗോപാൽ അറിയിച്ചു.

Related Articles

Latest Articles