ചെന്നൈ: തമിഴ്‌നാട്ടില്‍ ‘വേലിനെ’ പ്രതീകമായി മുന്‍നിര്‍ത്തി രാഷ്ട്രീയ പ്രചാരണത്തിന് ബിജെപി തീരുമാനം. ദ്രാവിഡ രാഷ്ട്രീയത്തെ നേരിടാന്‍ വേലിന് സാധിക്കും എന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി തമിഴ്‌നാട്ടില്‍ വേല്‍ യാത്ര സംഘടിപ്പിക്കും. ഡിസംബര്‍ ആറിന് അവസാനിക്കുന്ന രീതിയില്‍ വേല്‍ യാത്ര സംഘടിപ്പിക്കാനാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം.
തമിഴ്‌നാടെന്ന രാഷ്ട്രീയ കടമ്ബ കടക്കാന്‍ ബിജെപിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ദ്രാവിഡ രാഷ്ട്രീയ വാദമാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ബിജെപി ഇതുവരെ നടത്തിയ ചില പരീക്ഷണങ്ങള്‍ ദ്രാവിഡ വാദത്തില്‍ തട്ടി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വേല്‍ ബിജെപി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ആയുധമാക്കുന്നത്.
മുരുകനോടും വേലിനോടും ഉള്ള തമിഴ് ജനതയുടെ വൈകാരിക അടുപ്പം മുതലെടുത്ത് തമിഴ്‌നാട്ടില്‍ പുതിയ പ്രതിഛായ ഉണ്ടാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ദേശീയ നേതാക്കള്‍ അടക്കമുള്ളവരാകും വേല്‍ യാത്രയില്‍ പങ്കെടുക്കുക. സാധ്യമാകുന്ന വിധം തരംഗം ഉണ്ടാക്കി പാര്‍ട്ടിയോട് വിവിധ സമുദായങ്ങളെ അടുപ്പിക്കുകയാണ് യാത്രയിലൂടെ ബിജെപി ലക്ഷ്യം.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…