Friday, December 19, 2025

തമിഴ്‌നാട് വൈദ്യുതി – എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഈ മാസം 28 വരെ റിമാൻഡിൽ

ചെന്നൈ : ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിച്ചെന്ന കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി – എക്സൈസ് മന്ത്രി വി.സെന്തിൽ ബാലാജിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഈ മാസം 28 വരെയാണ് റിമാൻഡ്. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാലാജിയെ ആശുപത്രിയിലെത്തി കണ്ടാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നടപടികൾ പൂർത്തിയാക്കിയത്.

‌18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു മന്ത്രിയെ അറസ്റ്റ് ചെയ്തത്. ഇതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അനുയായികളുടെ പ്രതിഷേധങ്ങൾക്കിടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേ സമയം, സെന്തിൽ ബാലാജിക്ക് ജാമ്യം അനുവദിക്കണമെന്ന ഡിഎംകെയുടെ ഹർജി ചെന്നൈ സെഷൻസ് കോടതി പരിഗണിക്കുകയാണ്.

Related Articles

Latest Articles