International

ലക്ഷ്യം ഇറാൻ ! പശ്ചിമേഷ്യയിലേക്ക് വിമാനവാഹിനി കപ്പലയച്ച് അമേരിക്ക ; എത്തുന്നത് അമേരിക്ക- ഇറാഖ് യുദ്ധത്തിലടക്കം പങ്കെടുത്ത യുഎസ്എസ് എബ്രഹാം ലിങ്കൺ

ന്യൂയോർക്ക് : സംഘർഷം അതിരൂക്ഷമായിരിക്കുന്ന പശ്ചിമേഷ്യയിലേക്ക് വിമാനവാഹിനി കപ്പലയച്ച് അമേരിക്ക. ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെയാണ് അമേരിക്കയുടെ നിർണായക നീക്കം. അമേരിക്കൻ നേവിയുടെ എട്ടാമത്തെ നിമിറ്റ്‌സ് ക്ലാസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് ഹാരി എസ് ട്രൂ മാനാണ് നിലവിൽ പ്രദേശത്തുള്ളത്. ഇതിന് പുറമെയാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാന വാഹിനി കപ്പലിനെ കൂടി പ്രദേശത്തേക്ക് അയക്കുന്നത്. ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ കപ്പൽ പ്രദേശത്ത് തന്നെ തുടരുമെന്ന് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പ്രതികരിച്ചു.

ആണവായുധം വഹിക്കുന്ന എഫ്-35 യുദ്ധ വിമാനങ്ങൾ ഉൾക്കൊള്ളുന്നതാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ.ലോകത്തെ തന്നെ ഏറ്റവും വലിയ യുദ്ധകപ്പലുകളിൽ ഒന്നാണിത്. ചെങ്കടലിലെ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഈ കപ്പൽ അറേബ്യൻ കടലിൽ നിരീക്ഷണം നടത്തുകയായിരുന്നു. മെഡിറ്ററേനിയൻ തീരവും കപ്പലിന്റെ റഡാർ പരിധിയിൽ വരും. നേരത്തെ അമേരിക്ക- ഇറാഖ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ എബ്രഹാം ലിങ്കൺ മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരുന്നു. പിന്നീട് അഫ്ഗാൻ യുദ്ധത്തിന്റെ സമയത്ത് തിരിച്ചുവിളിക്കുകയായിരുന്നു.

B4 Admin

Recent Posts

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

4 hours ago

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…

4 hours ago

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…

11 hours ago

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

1 day ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

1 day ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

2 days ago