വഖഫ് നിയമത്തിന്റെ പേരിൽ നടന്നത് വ്യവസ്ഥാപിത കൊള്ളയെന്ന് മുതിർന്ന മാദ്ധ്യമ പ്രവർത്തകനും തത്വമയി സിഇഒയുമായ രാജേഷ് പിള്ള. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ ഹിന്ദു ധര്‍മ്മ പരിഷദ് “വഖഫ് ബോർഡും ചില രാഷ്രട്ര വിരുദ്ധ ചിന്താ ധാരകളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്‌നാട്ടിലെ മൂന്ന് ഗ്രാമങ്ങള്‍ വഖഫ് ഭൂമിയായി മാറുന്ന ഭീതി ജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് ചർച്ചയിൽ പങ്കെടുത്ത ജനം ടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിള്ള പറഞ്ഞു. 40951 വഖഫ് കേസുകൾ നിലനിൽക്കുന്നുണ്ടെന്നും പാകിസ്ഥാനിലോ മറ്റ് മുസ്ലീം രാജ്യങ്ങളിലോ കേട്ട് കേള്‍വി പോലുമില്ലാത്ത വിചിത്ര നിയമങ്ങളാണ് വഖഫ് ബോര്‍ഡിന്റെ പേരിലെഴുതിപ്പിടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
32 വഖഫ് ബോർഡുകളിലായി 9.4 ലക്ഷം ഏക്കര്‍ ഭൂമിയുടെ അതി വിപുലമായ സ്വത്താണ് കൈവശം വച്ചിരിക്കുന്നതെന്നും രണ്ട് വെള്ളിയാഴ്ച അടുപ്പിച്ച് നിസ്കാരം നടന്നാല്‍ പുത്തരിക്കണ്ടം മൈതാനം വഖഫ് ഭൂമിയായി മാറുന്ന വിചിത്ര നിയമാണ് ഇന്ത്യയിലുള്ളതെന്നും തപസ്യ സെക്രട്ടറിയും ഭാരതീയ ചിന്തകനുമായ ജി.എം മഹേഷ് അഭിപ്രായപ്പെട്ടു .
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷാണ് സെമിനാര്‍ ഉദ്ഘടനം ചെയ്തത്. മുസ്ലീം ആചാരപരമായ ഒരു കാര്യങ്ങള്‍ക്കുമല്ല കേവലം സ്വത്ത് കൈകാര്യം ചെയ്യുന്ന ഒരു ഏജന്‍സി മാത്രമാണ് വഖഫെന്നും വരേണ്യ വിഭാഗം മുസ്ലീങ്ങള്‍ അവരു പേരില്‍ അനുദിനം പൊലിപ്പിച്ചെടുക്കുന്ന സ്വത്തുകളുടെ ഒരു കേന്ദ്രീകൃത സഞ്ചയം മാത്രമാണതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദുധര്‍മ്മ പരിക്ഷത്ത് വിശ്വ വിഭാഗ് ചെയര്‍മാന്‍ ശരത് ചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷനായ ചടങ്ങിന് ഡോ അമല്‍ സനാതനം സ്വാഗതം പറഞ്ഞു. വേദ ബ്രഹ്മ രാഷ്ട്രോദ്ധാരണ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. ശ്രീനിവാസന്‍ തമ്പുരാന്‍ ചര്‍ച്ച പര്യവസാനിപ്പിച്ച് സംസാരിച്ചു.

