Monday, October 5, 2026

ട്രഷറിയിൽ സർക്കാരിന്റെ കടുത്ത നിയന്ത്രണം !അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറില്ല

തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി നേരിടുന്നു എന്ന വിശദീകരണത്തിൽ ട്രഷറിയിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി.ഇനി അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറില്ല.ബില്ലുകൾ മാറുന്നതിന് അഞ്ചുലക്ഷമായിരുന്നു പരിധി. എന്നാൽ ഈവർഷം ജൂണോടെ അത് 25 ലക്ഷമാക്കി ഉയർത്തി. സാമ്പത്തികപ്രതിസന്ധി തുടരുന്നതിനാൽ വീണ്ടും പഴയ അവസ്ഥയിലേക്ക്‌ ഇത് മാറിയിരിക്കുകയാണ് നിലവിൽ ഇപ്പോൾ അഞ്ചുലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ മാറിനൽകില്ല.സാമ്പത്തികപ്രതിസന്ധിയാണ് ഇതിന് കാരണമായി സർക്കാർ വിശദീകരിക്കുന്നത്.

അതെസമയം സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിലാണ് തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവർത്തനങ്ങൾ തുടങ്ങാനാവുന്നത്. ഈ ഘട്ടത്തിൽ നിയന്ത്രണം വരുമ്പോൾ പദ്ധതികൾ പലതും ഒഴിവാക്കേണ്ട അവസ്ഥയാണ്.ബാങ്കിൽനിന്ന് 90 ശതമാനം കിട്ടിയിരുന്ന തുക ഇനി ലഭിക്കുന്നത് അഞ്ചുലക്ഷം രുപവരെയാണ്.സർക്കാരിന് പണം നൽകാനാവാത്ത സാഹചര്യത്തിൽ കരാറുകളുടെ ബില്ലുകൾ ബാങ്കുവഴി മാറാവുന്ന ബിൽ ഡിസ്‌ക്കൗണ്ടിങ് സംവിധാനത്തിലും ആദ്യമായി നിയന്ത്രണം ഏർപ്പെടുത്തി.

Related Articles

Latest Articles