'Teacher Called Liar'; A student attempted suicide by jumping from the school building
ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളിൽ ടീച്ചർ നുണച്ചിയെന്ന് വിളിച്ചതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനി.തമിഴ്‌നാട്ടിലെ കരൂരിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
സ്‌കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നായിരുന്നു വിദ്യാർത്ഥിനി ചാടിയത്. സാരമായി പരിക്കേറ്റ പത്താം ക്ലാസുകാരിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലവിൽ വിദ്യാർത്ഥിനിയുടെ നില തൃപ്ത്തികരമാണെന്ന് അധികൃതർ അറിയിച്ചു.
പോലീസ് സ്റ്റാലത്തെത്തി കുട്ടിയുടെ മൊഴിയെടുത്തു. സംഭവത്തെ കുറിച്ച് കുട്ടി പറയുന്നത് ഇങ്ങനെ:- ”സ്‌കൂളിൽ കൾച്ചറൽ ആക്ടിവിറ്റീസ് നടന്നിരുന്നു. ഒരു കുട്ടി വീഡിയോ എടുത്തുതരാമോ എന്ന് ചോദിച്ചു. പറ്റില്ലെന്ന് ഞാൻ മറുപടി നൽകി. അതുകൊണ്ട് വേറെ ആർക്കെങ്കിലും ഫോൺ നൽകി വീഡിയോ എടുത്തുതരാൻ പറയുമോ എന്ന് ചോദിച്ചു. മറ്റ് വിദ്യാർത്ഥികൾ അകലെ ഇരിക്കുന്നതിനാൽ ചോദിക്കാൻ ബുദ്ധിമുട്ടാണെന്ന് കരുതി ഞാൻ തന്നെ വീഡിയോ എടുക്കാൻ തീരുമാനിച്ചു.
ഇതുകണ്ട ടീച്ചർ എന്നെ വഴക്ക് പറഞ്ഞു. എനിക്ക് വേണ്ടി വീഡിയോ എടുത്തതല്ലെന്നും മറ്റൊരു കുട്ടിയാണ് തന്നോട് ഇത് ചെയ്യാൻ ആവശ്യപ്പെട്ടതെന്നും ടീച്ചറോട് പറഞ്ഞു. എന്നാൽ ഇക്കാര്യം വിശ്വസിക്കാൻ ടീച്ചർ തയ്യാറായില്ല. കൂടാതെ എല്ലാവരുടെയും മുന്നിൽ വെച്ച് നുണച്ചിയെന്ന് വിളിക്കുകയും ചെയ്തു. മറ്റുള്ളവരുടെ മുന്നിൽ ഞാൻ നാണംകെട്ടതുപോലെ തോന്നി. ആ വിഷമം സഹിക്കാൻ കഴിഞ്ഞില്ല. ‘ എന്ന് പെൺകുട്ടി പറഞ്ഞു.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ധ്യാപകരുടെ മൊഴിയെടുക്കാനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…