Monday, May 6, 2024
spot_img

വാഹനാപകടത്തിൽ അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം ; തലയിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി

തിരുവനന്തപുരം: കരമനയിൽ വാഹനാപകടത്തിൽപ്പെട്ട് അദ്ധ്യാപിക മരിച്ചു. കാക്കാമൂല സ്വദേശിയായ ലില്ലിയാണ് മരിച്ചത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ അമിതവേഗത്തിലെത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. സ്കൂട്ടര്‍ ഓടിച്ചിരുന്ന ഭർത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. ഇയാളുടെ നില ഗുരുതരമല്ല. റിട്ടയേര്‍ഡ് ഗ്രേഡ് എസ്ഐ ആണ് രവീന്ദ്രൻ.

ലില്ലിയുടെ തലയിലൂടെ ബസ് കയറിയിറങ്ങിയായിരുന്നു മരണം സംഭവിച്ചത്. പുന്നമോട് ഗവ.ഹയർ സെക്കന്‍ററി സ്കൂൾ മുൻ അദ്ധ്യാപികയായിരുന്നു ലില്ലി.

Related Articles

Latest Articles