Friday, December 19, 2025

”രാഖി ധരിച്ച് മകന് ക്ലാസ്സില്‍ ഇരിക്കണമെങ്കില്‍ ക്ലാസ്സ് ടീച്ചര്‍ക്ക് കത്ത് നല്‍കേണ്ട അവസ്ഥ വരെയായി”: ക്ലാസ് ടീച്ചര്‍ രാഖി അഴിപ്പിച്ച സംഭവത്തില്‍ പരാതി നല്‍കി പെപ്പിന്‍ ജോര്‍ജ്ജ്

തൃശൂര്‍: വിദ്യാര്‍ത്ഥിയുടെ രാഖി സ്‌കൂള്‍ അധ്യാപിക അഴിപ്പിച്ചതായി പരാതി. കുര്യാച്ചിറ സെന്‍റ് ജോസഫ് മോഡല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെലസ് പെപ്പിന്‍ എന്ന വിദ്യാര്‍ത്ഥിയുടെ രാഖിയാണ് അധ്യാപിക അഴിപ്പിച്ചത്. ഇതിനെതിരെ കുട്ടിയുടെ പിതാവ് പെപ്പിന്‍ ജോര്‍ജ്ജ് ക്ലാസ് ടീച്ചര്‍ക്ക് പരാതി നല്‍കി.

തന്‍റെ മകന്‍ പെലസ് പെപ്പിന്‍ ഭാരതത്തിന്‍റെ ദേശീയോത്സവമായ ഭാരത സംസ്‌കാരത്തിന്റെ ഭാഗമായ രക്ഷാബന്ധനില്‍ പങ്കെടുത്തതു കൊണ്ടാണ് രാഖി കയ്യില്‍ ധരിച്ചത്. രാഖി കെട്ടി ക്ലാസില്‍ ഇരിക്കാന്‍ സാധിക്കില്ലെന്ന് ക്ലാസ് ടീച്ചര്‍ പറയുകയും രാഖി ഊരിക്കുകയും ചെയ്തു. രാഖി ധരിച്ച് ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കണം ഇല്ലെങ്കില്‍ അതനുവദിക്കാത്ത സ്‌കൂള്‍ നിയമം ഏതെന്ന് വ്യക്തമാക്കണമെന്നും പിതാവ് പരാതിയില്‍ ആവശ്യപ്പെടുന്നു.സംഭവത്തെ കുറിച്ച് പെപ്പിന്‍ ജോര്‍ജ്ജ് ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.

Related Articles

Latest Articles