International

കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ടു; 14 വയസ്സുള്ള രണ്ട് പെൺകുട്ടികൾ അറസ്റ്റിൽ

ഫ്ലോറിഡ : സഹപാഠികളായ ഒമ്പതുപേരെ വകവരുത്താൻ വിശദമായ പദ്ധതി തയ്യാറാക്കിയ രണ്ട് കൗമാരപ്രായക്കാരായ പെൺകുട്ടികൾ അമേരിക്കയിലെ ഫ്ലോറിഡയിൽ അറസ്റ്റിലായി .

സഹപാഠികളെ  വകവരുത്താനും അവരുടെ മൃതദേഹങ്ങൾ കത്തിച്ച് ചാമ്പലാക്കി മറവുചെയ്യാനുമുള്ള  പദ്ധതി പെൺകുട്ടികൾ എഴുതി തയ്യാറാക്കിയിരുന്നു. ഇത് ഒരു അദ്ധ്യാപികയുടെ കണ്ണിൽ പെട്ടതോടെയാണ് അവർ പോലീസിനെ വിവരം അറിയിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ച്ചയായിരുന്നു സംഭവം.

ഏവൺ പാർക്ക് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. കംപ്യൂട്ടറിൽ ആയിരുന്നു പദ്ധതിയുടെ വിശദാംശങ്ങൾ പെൺകുട്ടികൾ സൂക്ഷിച്ചിരുന്നത്. കൊല്ലേണ്ട സഹപാഠികളുടെ വിശദവിവരങ്ങൾ അടങ്ങിയ ഹിറ്റ്ലിസ്റ്റിനോടൊപ്പം തോക്കുകളെ സംബന്ധിച്ച വിവരങ്ങളും ഇവർ ശേഖരിച്ചിരുന്നു. കൂട്ടകൊലപാതകത്തിനു പുറപ്പെടുമ്പോൾ തങ്ങൾ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് വരെ രേഖകളിൽ പരാമർശം ഉണ്ട്.

ഇങ്ങനെ ഒരു ഗുഢാലോചന നടത്താൻ പെൺകുട്ടികൾക്ക് പ്രേരണ എന്താണെന്ന് തെളിവായിട്ടില്ല. പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.

admin

Recent Posts

സോളാര്‍ സമരം വിഎസിന്‍റെ വാശിയിരുന്നു ! സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു !” – ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…

1 min ago

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

57 mins ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

1 hour ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

2 hours ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

2 hours ago