Friday, December 12, 2025

12 വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിൻ; ആദ്യം നൽകുന്നത് ഗുരുതര രോഗമുള്ളവർക്ക്

ദില്ലി : രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചാല്‍ ഗുരുതര രോഗികളായ കുട്ടികള്‍ക്കായിരിക്കും മുന്‍ഗണനയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശക സമിതയായ നാഷണല്‍ ഇമ്യൂണൈസേഷന്‍ ടെക്‌നികല്‍ അഡ്‌വൈസറി ഗ്രൂപ്പ്( എന്‍ടിഎജിഐ). 12 വയസിന് മുകളിലുളള കുട്ടികള്‍ക്ക് സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സിന്‍ നല്‍കുന്നതിന് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

സൈഡസ് കാഡിലയുടെ വാക്‌സിന്‍ മുതിര്‍ന്നവര്‍ക്കും 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും അടിയന്തിര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വെള്ളിയാഴ്ചയാണ് അനുമതി നല്‍കിയത്. എന്നാല്‍ പ്രായപൂര്‍ത്തിയയവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് എന്‍ടിഎജിഐ മേധാവി എന്‍.കെ അറോറ പറഞ്ഞു. ഭാരത് ബയോടെക്കിന്‍ന്റെ കുട്ടികള്‍ക്കുള്ള വാക്‌സിന് അംഗീകാരം നല്‍കുന്നതിനായുള്ള നടപടികള്‍ സെപ്റ്റംബര്‍ അവസാനമോ ഒക്‌ടോബര്‍ ആദ്യമോ ആരംഭിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഉപയോഗത്തിന് അനുമതി നല്‍കുന്ന ആറാമത്തെ കോവിഡ്-19 വാക്‌സിന്‍ ആണ് സൈക്കോവ്-ഡി .കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയാണ് ഏറെ ബാധിക്കുക എന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായാണ് സൈക്കോവ്-ഡി വാക്‌സിൻ വിതരണം വേഗത്തിലാക്കുന്നത്

Related Articles

Latest Articles