Sunday, May 19, 2024
spot_img

തീവ്രവാദികൾ തമ്മിൽ തല്ലി; തെഹെരീക്ക് ഈ താലിബാന്‍ തീവ്രവാദി നേതാവ് വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: അഫ്ഗാനിസ്താനില്‍ തെഹ് രീകി താലിബാന്‍ പാകിസ്താന്‍ (ടി.ടി.പി) തീവ്രവാദി നേതാവ് ഖ്വാറി സൈഫുല്ല മെഹ്സൂദിനെ വെടിവെച്ച്‌ കൊന്നു. ഖോസ്ത് പ്രവിശ്യയിലെ ഗുലൂണ്‍ തീവ്രവാദി ക്യാമ്പിന് പുറത്തുവെച്ചാണ് മെഹ്സൂദിന് വെടിയേറ്റതെന്ന് സംഘടനയുടെ വക്താവ് അറിയിച്ചതായി അനദോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഹഖാനി ഗ്രൂപ്പ് ആണ് സൈഫുല്ല മെഹ്സൂദിന്‍റെ കൊലപാതകത്തിന് പിന്നിലെന്നാണ് ടി.ടി.പിയുടെ ആരോപണം. ഹഖീമുല്ല മെഹ്സൂദ് വിഭാഗത്തിലെ മൂന്നു തീവ്രവാദികളെ ഏതാനും ദിവസം മുൻപ് കൊലപ്പെടുത്തിയിരുന്നു.

പാകിസ്ഥാനിൽ നടന്ന നിരവധി തീവ്രവാദി ആക്രമണങ്ങളില്‍ പങ്കുള്ള ഖ്വാറി സൈഫുല്ല മെഹ്സൂദിനെ പിടികിട്ടാപ്പുള്ളിയായി പാകിസ്താന്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.എന്നാൽ പിടികൂടുന്നതിന് സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുകയായിരുന്നു 2015ല്‍ 45 പേര്‍ കൊല്ലപ്പെട്ട കാറാച്ചി ബസ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം മെഹ്സൂദ് ഏറ്റെടുത്തിരുന്നു. 2016ല്‍ അഫ്ഗാനിലെ യു.എസ് സേന പിടികൂടിയ മെഹ്സൂദ് 14 മാസം തടവിലായിരുന്നു.

2007ല്‍ ബൈത്തുല്ല മെഹ്സൂദ് ആണ് തീവ്രവാദ സംഘടനയായ തെഹ് രീകി താലിബാന്‍ പാകിസ്താന് (ടി.ടി.പി) രൂപം നല്‍കിയത്. പിന്നീട് സംഘടന സ്വാത്, മെഹ്സൂദ്, ബജാഉര്‍ ഏജന്‍സി, ദാര അദാംഖേല്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി പിളര്‍ന്നു

Related Articles

Latest Articles