തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . കോഴിക്കോട് ജില്ലയില്‍ സ്ഥിതി രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകി.
കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. നിലവില്‍ താപനിലയിലെ വര്‍ധനവില്‍ മുന്നില്‍ നില്‍ക്കുന്നത് കോഴിക്കോട് ജില്ലയാണ്. മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ കൂടി.
മനുഷ്യന് താങ്ങാന്‍ കഴിയുന്ന താപനില കുറിക്കുന്ന ഹീറ്റ് ഇന്‍ഡക്സ് പ്രകാരവും വലിയ ചൂടാണ് വരാന്‍ പോകുന്നത്. വിദേശ ഏജന്‍സികളുടെ കണക്കുകള്‍ കൂടി ക്രോഡീകരിച്ചാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകള്‍ തയാറാക്കുന്നത്.
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…
ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…
പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…