Friday, March 29, 2024
spot_img

സംസ്ഥാനത്ത് ചൂട് ശക്തമാകുന്നതിന് പിന്നാലെ ഇന്നും നാളെയും ഉഷ്ണതരംഗാവസ്ഥയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം; കോഴിക്കോട് ജില്ലയില്‍ സ്ഥിതി രൂക്ഷമാകാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് . കോഴിക്കോട് ജില്ലയില്‍ സ്ഥിതി രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം നിർദ്ദേശം നൽകി.

കേരളത്തില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ സമിതി അറിയിച്ചു. നിലവില്‍ താപനിലയിലെ വര്‍ധനവില്‍ മുന്നില്‍ നില്‍ക്കുന്നത് കോഴിക്കോട് ജില്ലയാണ്. മൂന്ന് ദിവസം കൊണ്ട് തന്നെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ കൂടി.

മനുഷ്യന് താങ്ങാന്‍ കഴിയുന്ന താപനില കുറിക്കുന്ന ഹീറ്റ് ഇന്‍ഡക്സ് പ്രകാരവും വലിയ ചൂടാണ് വരാന്‍ പോകുന്നത്. വിദേശ ഏജന്‍സികളുടെ കണക്കുകള്‍ കൂടി ക്രോഡീകരിച്ചാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കുകള്‍ തയാറാക്കുന്നത്.

Related Articles

Latest Articles