പനാജി: വൈദേശിക ആക്രമണകാരികൾ തകർത്തെറിഞ്ഞ പൗരാണിക ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാൻ നിയമപോരാട്ടത്തിനു അഭിഭാഷകർ. ഗോവയിൽ നടക്കുന്ന ഹിന്ദു രാഷ്ട്ര സമ്മേളനത്തിന്റെ രണ്ടാം ദിവസമാണ് സുപ്രധാന പ്രഖ്യാപനം. രാജ്യവ്യാപകമായി ശ്രീരാമ ക്ഷേത്രം, കാശി, മഥുര, കുത്തബ്മിനാർ, താജ്മഹൽ, ഭോജശാല എന്നിവ മാത്രമല്ല, മറിച്ച് ആയിരക്കണക്കിന് ക്ഷേത്രങ്ങൾ മുഗളന്മാരും പോർച്ചുഗീസുകാരും തകർത്തിട്ടുണ്ട്. ഭാരതം സ്വതന്ത്രമായെങ്കിലും ഹിന്ദുക്കളുടെ പുരാതന ധാർമിക സ്ഥലങ്ങൾ ഇപ്പോഴും വൈദേശിക അടിമത്തത്തിൽ തന്നെ കിടക്കുന്നു. അതിനാൽ ആക്രമികൾ തകർത്ത ക്ഷേത്രങ്ങളെ പുനർനിർമിക്കുന്നതിന് വേണ്ടി രാജ്യവ്യാപകമായ പ്രചരണത്തിന് ആരംഭം കുറിക്കാൻ എല്ലാ ക്ഷേത്ര സംഘടനകളും ഭക്തരും പുരോഹിതന്മാരും ഹിന്ദുത്വ സംഘടനകളുംശ്രമിക്കണം. ഇതിൽ ഗോവയിലുള്ള തകർക്കപ്പെട്ട ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചാൽ, കോടതിയിൽ പൊരുതുമെന്നും ഗോവയിൽ ആരംഭിച്ച പത്താമത് ’അഖില ഭാരതീയ ഹിന്ദു രാഷ്ട്ര സമ്മേളന’ത്തിന്റെ രണ്ടാം ദിവസം അഭിഭാഷകർ തീരുമാനിച്ചു. കോടതിയിലുള്ള നിയമ പോരാട്ടത്തിൽ ഗോവയിലുള്ള ജനങ്ങൾ അവരുടെ കൈയിലുള്ള രേഖകൾ ഹിന്ദു ജനജാഗൃതി സമിതിക്ക് നൽകണമെന്നും ശ്രീ രാമനാഥ ക്ഷേത്രത്തിലെ വിദ്യാധിരാജ സഭാഗൃഹത്തിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ അഭിഭാഷകർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
പത്രസമ്മേളനത്തിൽ, സുപ്രീം കോടതിയിലെ അഡ്വ. വിഷ്ണു ശങ്കർ ജെയിൻ, വാരണാസിയിലെ അഭിഭാഷകനായ മദൻ മോഹൻ യാദവ്, ’ഭാരത് മാതാ കീ ജയ്’ എന്ന ഗോവയിലെ സംഘടനയുടെ സംഘ്ചാലക് ശ്രീ സുഭാഷ് വെലിംഗ്കർ, ’ഗോവ മന്ദിർ മഹാസംഘി’ന്റെ കാര്യദർശി ശ്രീ ജയേഷ് ഥളി, കൂടാതെ ഹിന്ദു ജനജാഗൃതി സമിതിയുടെ രാഷ്ട്രീയ വക്താവ് ശ്രീ രമേശ് ശിന്ദേ മുതലായവർ സന്നിഹിതരായിരുന്നു.
’’ക്ഷേത്ര പുനർനിർമാണ പ്രചരണത്തിൽ, വിവാദ ഭൂമിയുടെ ചരിത്രപരമായ സാക്ഷ്യങ്ങളും, പൌരാണികമായ മഹത്ത്വവും, ഈ പ്രശ്നങ്ങളുടെ ചരിത്രവും, നിയമവശങ്ങളും ആയിരിക്കും നമ്മുടെ അന്വേഷണത്തിന്റെ കേന്ദ്രബിന്ദു എന്ന് അഡ്വ. വിഷ്ണു ജെയിൻപറഞ്ഞു. അന്വേഷണത്തിനൊടുവിൽ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് തെളിയിക്കപ്പെട്ടാൽ അവ ജീർണോദ്ധാരണം ചെയ്യുന്നതിനു വേണ്ടി കോടതി നടപടികൾ ആരംഭിക്കും. ഇന്ന് അനേകം വിവാദ ഭൂമികൾ പുരാവസ്തു സംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലാണ്. ആ വകുപ്പ് 1958-ലെ നിയമത്തിന്റെ 16-ാം വകുപ്പിന് വിരുദ്ധമായാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഒരു യഥാർത്ഥ ഹിന്ദു എന്ന നിലയിൽ, അത്തരം ക്ഷേത്രങ്ങൾ പുനർനിർമിച്ച് ഭാരതത്തിന്റെ സാംസ്കാരികമായ പാരമ്പര പുനഃസ്ഥാപിക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞ ചെയ്യുന്നു’’, അഡ്വ. വിഷ്ണു ജെയിൻ പറഞ്ഞു.
’’പോർച്ചുഗീസുകാർ ആയിരത്തിലധികം ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ടെന്ന്’’ ’ഭാരത് മാതാ കീ ജയ്’ എന്ന സംഘടനയുടെ സംഘ്ചാലക് ശ്രീ. സുഭാഷ് വെലിംഗ്കർ പറഞ്ഞു. ’’ഇതിൽ രണ്ടു ക്ഷേത്രങ്ങൾ, അതായത് വരേണ്യപുരിയിലെയും, ശ്രീ വിജയദുർഗാദേവിയുടെ ക്ഷേത്രവും ഈ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഈ ക്ഷേത്രങ്ങൾ ഗോവയിലെ പുരാവസ്തു സംരക്ഷണ വകുപ്പിന്റെ കീഴിലുള്ളതാണ്. എന്നിട്ടു പോലും ക്രിസ്ത്യൻ പള്ളികൾ ക്ഷേത്രഭൂമി കയ്യേറാനുള്ള ഗൂഢാലോചന നടത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

