Friday, May 3, 2024
spot_img

കർക്കിടക വാവ് ബലിതർപ്പണത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ; വിപുലമായ ക്രമീകരണങ്ങളൊരുക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.അനന്തഗോപൻ

കർക്കിടക വാവുബലിയോടനുബന്ധിച്ച് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങളൊരുക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.അനന്തഗോപൻ. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനുളള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവനന്തപുരം ഗ്രൂപ്പിലെ തിരുവല്ലം ദേവസ്വം, ത്രിവിക്രമംഗലം ദേവസ്വം, വർക്കല ഗ്രൂഷിൽ വർക്കല ദേവസ്വം, കൊല്ലം ഗ്രൂപ്പിലെ തിരുമുല്ലവാരം ദേവസ്വം, പറവൂർ ഗ്രൂപ്പിലെ ആലുവ ദേവസ്വം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ ബലിതർപ്പണത്തിനായി എത്തിച്ചേരുന്നത്.
ഇവിടങ്ങളിൽ ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഇക്കുറി ഒരുക്കിയിട്ടുള്ളത്.

ശബരിമല – ഗ്രൂപ്പിലെ ദേവസ്വത്തിൽ മുൻവർഷ ക്രമം ബലിതർപ്പണത്തിന് ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.
കർക്കിടക മാസ പൂജകൾക്കായി ശബരിമല നട തുറക്കുന്ന സമയം കൂടിയായതിനാൽ വാവുബലി ദിനമായ ജൂലൈ 17-ന് കൂടുതൽ ആളുകൾ പമ്പയിൽ ബലി തർപ്പണത്തിന് എത്തിച്ചേരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങളാണ് പമ്പാ നദിക്കരയിൽ നടക്കുന്നത്. കൂടുതൽ ബലിത്തറകൾ പമ്പയിൽ ക്രമീകരിക്കും. ആവശ്യത്തിന് പുരോഹിതൻമാരെയും നിയോഗിക്കും. എരുമേലിയിലും ബലിതർപ്പണത്തിന് എത്തിച്ചേരുന്നവർക്കായി ക്രമീകരണങ്ങൾ സജ്ജമാക്കുന്നുണ്ട്.

തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ബലിതർപ്പണത്തിനെത്തുന്ന ക്ഷേത്രം. ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവല്ലം ഇവിടെ ബലിതർപ്പണത്തിന്റെ കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സ്പെഷ്യൽ ആഫീസറായി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറായ (ഫിനാൻസ് & ഇൻസ്പെക്ഷൻ) ശ്രീ.സി.എൻ.രാമനെ നിയോഗിച്ചിട്ടുണ്ട്. 17-ാം തീയതി പുലർച്ചെ 2.30 മുതൽ തിരുവല്ലത്തെ ബലിതർപ്പണം ആരംഭിയ്ക്കും. ക്ഷേത്രത്തിൽ സ്ഥിരമായും രണ്ട് ബലി മണ്ഡപങ്ങൾക്ക് പുറമെ 7 ബലിമണ്ഡപങ്ങൾ ക്ഷേത്രത്തിന് മുൻവശത്തും പുറത്തും നദിക്കരയിലും ബലിതർപ്പണത്തിനായി സജ്ജീകരിക്കുന്നുണ്ട്.

ആകെ 9 ബലിമണ്ഡപങ്ങളിലായി ഒരേസമയം 3500 പേർക്ക് ബലിതർപ്പണം നടത്താൻ സാധിക്കും 25 പുരോഹിതന്മാർ ബലികർമ്മങ്ങൾക്ക് പൗരോഹിത്യം വഹിക്കും. തിരുവല്ലം ക്ഷേത്രത്തിൽ സ്ഥിരമായുള്ള ജീവനക്കാർക്ക് പുറമെ സ്പെഷ്യൽ വട്ടിയ്ക്കായി ദേവസ്വം ജീവനക്കാരെ നിയോഗിക്കും. ഇത് കൂടാതെ 300 താത്കാലിക ജീവനക്കാരെയും നിയോഗിക്കുന്നുണ്ട്. തിരക്ക് കണക്കിലെടുത്ത് ബലിമണ്ഡപങ്ങളോടനുബന്ധിച്ച് പ്രത്യേക ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിക്കുന്നതാണ്.

Related Articles

Latest Articles