Saturday, May 4, 2024
spot_img

മുന്‍ ചൈനീസ് ഉപപ്രധാനമന്ത്രി പീഡിപ്പിച്ചു; പരാതിപ്പെട്ട ടെന്നിസ് താരത്തെ കാണാനില്ല, ഒളിച്ച് കളിച്ച് ചൈന

തായ്പേയ്: ചൈനയുടെ മുൻ ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിനു പിന്നാലെ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായ ടെന്നിസ് താരം പെങ് ഷുവായിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കായികലോകം.

ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്, സെറീന വില്യംസ്, നവോമി ഓസാക്ക, കോകോ ഗാഫ്, സിമോണ്‍ ഹാലെപ്പ്, പെട്ര ക്വിറ്റോവ, ആന്‍ഡി മറെ എന്നീ താരങ്ങള്‍ പെങ് ഷുവിനെ കണ്ടെത്താന്‍ നടപടി വേണം എന്ന ആവശ്യവുമായി എത്തി. നവംബർ രണ്ടിനാണ് മുൻ ചൈനീസ് ഉപപ്രധാനമന്ത്രി ഷാങ് ഗാവൊലിക്കെതിരെ പെങ് ഷുവായ് ആരോപണം ഉന്നയിച്ചത്. പിന്നാലെയാണ് പെങ്ക് ഷുവായ് അപ്രത്യക്ഷയായത്.

സാങ് ഗാവൊലിക്കെതിരെ ലൈംഗിക ആരോപണത്തെ കുറിച്ചും പെങ്ങിന്‍റെ തിരോധാനത്തെ കുറിച്ചും അറിയില്ല എന്നാണ് ചൈനയുടെ പ്രതികരണം. പെങ് ജീവിച്ചിരിക്കുന്നതിന് തെളിവ് പുറത്തുവിടണമെന്ന് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. പെങ്ങിന്‍റെ ജീവനില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കനത്ത ആശങ്ക പ്രകടിപ്പിച്ചു. ശീതകാല ഒളിംപിക്സിന് ചൈന 3 മാസത്തിനുശേഷം ആതിഥ്യമരുളാനിരിക്കെ വിവാദം രാജ്യാന്തര തലത്തിൽ ചർച്ചയായിട്ടുണ്ട്.

Related Articles

Latest Articles