ടെല്‍ അവീവ്: അതിർത്തി കടന്ന് ആക്രമണം നടത്താനെത്തിയ ഇറാന്റെ 20 ഡ്രോണുകള്‍ വെടിവെച്ചിട്ട് ഇസ്രയേൽ വ്യോമസേന. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. എക്‌സിലൂടെ ഇതിന്റെ വീഡിയോയും സേന പങ്കുവെച്ചിട്ടുണ്ട്.
ഇന്ന് ഉണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളില്‍ ഇരു ഭാഗത്തും കനത്ത നാശനഷ്ടങ്ങളുണ്ടായതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാനിലെ പോലീസ് ആസ്ഥാനമാണ് ഇസ്രയേല്‍ ഇന്ന് ആക്രമിച്ചത്. പിന്നാലെ ടെല്‍ അവീവ് ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാന്‍ സൈന്യവും വ്യക്തമാക്കി. ഇസ്രയേലിന്റെ ആക്രമണത്തില്‍ രാജ്യത്ത് ഇതുവരെ 128 പേര്‍ മരിച്ചതായി ഇറാന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ മരിച്ചവരുടെ എണ്ണം 13 ആയി.

