Tuesday, September 22, 2026

ഫ്രാൻസിൽ സംഘർഷം കനത്തു; സുരക്ഷയൊരുക്കിയിട്ടും രക്ഷയില്ല! മേയറുടെ വീട്ടിലേക്ക് കാറോടിച്ചുകയറ്റി പ്രക്ഷോഭകാരികൾ; ഭാര്യക്കും മകനും പരിക്ക്

കഴിഞ്ഞ ജൂൺ 27ന് പാരിസ് നാന്റേറിൽ പട്ടാപ്പകലാണ് 17കാരനായ നാഹിൽ പൊലീസിന്റെ വെടിയേറ്റ് മരിക്കുന്നത്. ആക്രമങ്ങളിൽ കുറവുണ്ടായെങ്കിലും പൂർണമായി നിയന്ത്രിക്കാനായിട്ടില്ലെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞത്. എന്നാൽ കഴിഞ്ഞദിവസം 719 പേരാണ് അറസ്റ്റിലായത്. ഇതിനിടെ സൗത് പാരീസ് ടൗൺ മേയറുടെ വീട്ടിലേക്ക് പ്രക്ഷോഭകാരികൾ കാർ ഓടിച്ചുകയറ്റി. ആക്രമണത്തിൽ മേയറുടെ ഭാര്യക്കും മകനും പരിക്കേറ്റിട്ടുണ്ട്.

തെരുവിലിറങ്ങിയ കലാപകാരികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതുവരെ 1300ൽ ഏറെ പേരാണ് സംഘർഷത്തിൽ അറസ്റ്റിലായത്. സംഘർഷത്തിന്റെ മറവിൽ പലയിടത്തും നടക്കുന്നത് വൻ കൊള്ളയും തീവയ്പുമാണ്. കിഴക്കൻ ഫ്രാൻസിലെ മെറ്റ്സിൽ ഒരു ലൈബ്രറി കെട്ടിടത്തിന് കലാപകാരികൾ തീയിട്ടു. പ്രക്ഷോഭകാരികള്‍ പൊലീസ് വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിച്ചതായും ബാങ്കുകള്‍ കൊള്ളയടിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

Related Articles

Latest Articles