ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവേട്ട (Terrorist Arrested) തുടർന്ന് സൈന്യം. ഭീകരർക്കായി അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആയുധങ്ങളും മയക്കുമരുന്നും വിതരണം ചെയ്യുന്ന സംഘത്തിനായുള്ള തിരച്ചിലിനിടെ ഒരു ഭീകരൻ പി[പിടിയിലായതായി സൈന്യം അറിയിച്ചു. കുപ്വാര ജില്ലയിലെ താക്കിയ ബാദർകോട്ട്മേഖലയിലാണ് സൈന്യവും ജമ്മുകശ്മീർ പോലീസും റെയ്ഡ് നടത്തിയത്.
ആദിൽ ഹസൻ എന്ന വ്യക്തിയെയാണ് സൈന്യം പിടികൂടിയത്. രണ്ട് ഏകെ-47 റൈഫിളുകളും രണ്ട് ഏകെ 47 മാഗസിനുകളും 208 റൗണ്ട് വെടിയുണ്ടകളും ഇയാളിൽ നിന്ന് കണ്ടെത്തി. ഇതിനൊപ്പം നാല് പിസ്റ്റളുകൾ, ബ്രൗൺഷുഗർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മേഖലയിലെ പദ്ന പ്രാറ എന്ന സ്ഥലത്ത് താമസിക്കുന്ന ആദിൽ വർഷങ്ങളായി മയക്കുമരുന്ന് കടത്തുന്ന ഭീകരനാണെന്ന് പോലീസ് പറഞ്ഞു.
അതിർത്തി കടന്നെത്തുന്ന ആയുധങ്ങളും മയക്കുമരുന്നും ഭീകരർക്ക് എത്തിക്കുന്നതാണ് ആദിലിന്റെ ദൗത്യം. ഫറാസ് അഹമ്മദ് എന്നയാളുടെ വീട് കേന്ദ്രീകരിച്ചാണ് ആദിൽ പ്രദേശത്ത് ഭീകരപ്രവർത്തനം നടത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തി. റെയ്ഡ് സമയത്ത് ഫറാസ് രക്ഷപെട്ടെന്നാണ് പോലീസ് നിഗമനം. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സൈന്യം. മേഖലയിൽ കൂടുതൽ ഉടൻ ഭീകരർ പിടിയിലാകുമെന്നും ജമ്മു പോലീസ് വ്യക്തമാക്കി.
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…
കൊച്ചി : എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ)…
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…