Sunday, May 19, 2024
spot_img

കശ്മീരിൽ സൈന്യത്തിന്റെ മിന്നൽ പരിശോധന; ഭീകരർക്ക് ആയുധങ്ങളും മയക്കുമരുന്നും എത്തിക്കുന്നവരിൽ പ്രധാനി പിടിയിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവേട്ട (Terrorist Arrested) തുടർന്ന് സൈന്യം. ഭീകരർക്കായി അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആയുധങ്ങളും മയക്കുമരുന്നും വിതരണം ചെയ്യുന്ന സംഘത്തിനായുള്ള തിരച്ചിലിനിടെ ഒരു ഭീകരൻ പി[പിടിയിലായതായി സൈന്യം അറിയിച്ചു. കുപ്വാര ജില്ലയിലെ താക്കിയ ബാദർകോട്ട്‌മേഖലയിലാണ് സൈന്യവും ജമ്മുകശ്മീർ പോലീസും റെയ്ഡ് നടത്തിയത്.

ആദിൽ ഹസൻ എന്ന വ്യക്തിയെയാണ് സൈന്യം പിടികൂടിയത്. രണ്ട് ഏകെ-47 റൈഫിളുകളും രണ്ട് ഏകെ 47 മാഗസിനുകളും 208 റൗണ്ട് വെടിയുണ്ടകളും ഇയാളിൽ നിന്ന് കണ്ടെത്തി. ഇതിനൊപ്പം നാല് പിസ്റ്റളുകൾ, ബ്രൗൺഷുഗർ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. മേഖലയിലെ പദ്‌ന പ്രാറ എന്ന സ്ഥലത്ത് താമസിക്കുന്ന ആദിൽ വർഷങ്ങളായി മയക്കുമരുന്ന് കടത്തുന്ന ഭീകരനാണെന്ന് പോലീസ് പറഞ്ഞു.

അതിർത്തി കടന്നെത്തുന്ന ആയുധങ്ങളും മയക്കുമരുന്നും ഭീകരർക്ക് എത്തിക്കുന്നതാണ് ആദിലിന്റെ ദൗത്യം. ഫറാസ് അഹമ്മദ് എന്നയാളുടെ വീട് കേന്ദ്രീകരിച്ചാണ് ആദിൽ പ്രദേശത്ത് ഭീകരപ്രവർത്തനം നടത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തി. റെയ്ഡ് സമയത്ത് ഫറാസ് രക്ഷപെട്ടെന്നാണ് പോലീസ് നിഗമനം. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സൈന്യം. മേഖലയിൽ കൂടുതൽ ഉടൻ ഭീകരർ പിടിയിലാകുമെന്നും ജമ്മു പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles