ശബരിമല: ശബരിമലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റില്‍ എഎസ്‌ഐയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഇതുസബന്ധിച്ച അറിയിപ്പ് ഡിജിപി ലോക്നാഥ് ബെഹ്‌റയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറി. ഇതുകൂടാതെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ അടക്കം പ്രത്യേക നിരീക്ഷണം വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ പത്തനംതിട്ട, കോട്ടയം എസ്.പിമാര്‍ക്കും ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി സ്പെഷ്യല്‍ ഓഫീസര്‍മാര്‍ക്കും ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. മുന്നറിയിപ്പിനെ തുടര്‍ന്ന് ഡിജിപിയുടെ ചേംബറില്‍ അടിയന്തര യോഗം കൂടി സുരക്ഷാ നടപടികള്‍ വിലയിരുത്തി. സന്നിധാനത്തും പരിസരത്തുമുള്ള പ്രധാന പോയിന്റുകളില്‍ വിവിധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചു.
ശബരിമല, വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാലും ദര്‍ശനത്തിന് ഭക്തര്‍ക്ക് വനത്തിലൂടെ സഞ്ചരിക്കേണ്ടതിനാലും ഭക്തരുടെ കൂട്ടത്തിലേക്ക് തീവ്രവാദികള്‍ കടന്നുകൂടാന്‍ സാദ്ധ്യതകളേറെയാണെന്ന് സുരക്ഷാ റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചനയുണ്ട്.
ശബരിമലയിലെത്തുന്ന വിദേശ തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ ശേഖരിക്കണം, സന്നിധാനത്തേക്കുള്ള വന പാതയായ പുല്ലുമേടില്‍ പട്രോളിംഗ് ശക്തമാക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഭക്തരുടെ വേഷത്തില്‍ തീവ്രവാദികള്‍ ക്ഷേത്രത്തില്‍ എത്തുമെന്നും അതീവജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ കാമറകളുടെ പ്രവര്‍ത്തനവും നിരീക്ഷണവും ഉറപ്പാക്കണമെന്നും സുരക്ഷാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…