ശ്രീനഗർ; ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. സുരക്ഷ സേനയും ഭീകരരും തമ്മിലായിരുന്നു ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് ഗുരുതരമായി പരിക്കേറ്റു. കൂടാതെ ഒരു ഭീകരനും പരിക്കേറ്റതായാണ് വിവരം. സെൻട്രൽ കശ്മീരിലെ സൂനിമർ മേഖലയ്‌ക്ക് സമീപമാണ് വെടിവെയ്പ്പുണ്ടായത്. വെടിവെയ്പ്പിന് പിന്നാലെ ഭീകരർ രക്ഷപ്പെട്ടു. ഇവർക്കായുള്ള തിരച്ചിൽ പ്രദേശത്ത് സേന തുടരുകയാണ്.
അതേസമയം ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ഒരു സാധാരണക്കാരനെ ഭീകരർ വെടിവച്ചു കൊന്നതിന് തൊട്ടുപിന്നാലെയാണ് സുരക്ഷ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. തജാമുൽ മൊഹിയുദ്ദീൻ റാത്തർ ആണ് കൊല്ലപ്പെട്ടത്. ഗോത്പോരയിലെ ഇയാളുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഭീകരർ ഇയാളെ വെടിയുതിർക്കുകയായിരുന്നു.

