രാജ്യത്തെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട്, നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. സ്വയം തൊഴിലിലൂടെ, സ്ത്രീകള്‍ വരുമാനം കണ്ടെത്തുന്ന പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിയ്ക്കുന്നത്. ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ രാജ്യത്തെ സ്ത്രീകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. ‘പ്രധാനമന്ത്രി സൗജന്യ സിലായ് മെഷീന്‍ യോജന 2022 ‘ പദ്ധതിയ്ക്ക് കീഴിലാണ്, സ്ത്രീകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്നത്. ഈ പദ്ധതിയിലൂടെ തയ്യല്‍ മെഷീന്‍ ലഭിക്കുന്നതിനായി, 20 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ സ്ത്രീകള്‍ക്കും അപേക്ഷിക്കാം.മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലേയും 50,000 ത്തിലധികം സ്ത്രീകള്‍ക്ക്, സൗജന്യ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഈ പദ്ധതി ഗ്രാമീണ, നഗര മേഖലകളില്‍ സാധുതയുള്ളതാണ്.
ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് താഴെ പറയുന്ന രേഖകള്‍ ഹാജരാക്കണം
- ആധാര്‍ കാര്‍ഡ്
- ജനന തിയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
- വരുമാന സര്‍ട്ടിഫിക്കറ്റ് 4. യുണീക്ക് ഡിസെബിലിറ്റി ഐഡി
- വിധവ സര്‍ട്ടിഫിക്കറ്റ്
- മൊബൈല്‍ നമ്പര്‍
- പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
സൗജന്യ തയ്യല്‍ മെഷീന്‍ പദ്ധതിയ്ക്ക് അപേക്ഷിക്കേണ്ട വിധം
- സൗജന്യ സിലായ് മെഷീന്‍ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് (
www.india.gov.in. ) സന്ദര്‍ശിക്കുക - ഹോംപേജില്‍, ‘Apply for Free Sewing Machine’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
- ഒരു അപേക്ഷാ ഫോം പേജ് പിഡിഎഫ് ഫോര്‍മാറ്റില്‍ സ്‌ക്രീനില്‍ കാണുവാന്‍ സാധിക്കും. ഇതിന്റെ പ്രിന്റ് ഔട്ട് എടുത്ത് ആവശ്യമായ വിവരങ്ങള്‍ (പേര്, പിതാവ്, / ഭര്‍ത്താവിന്റെ പേര്, ജനന തിയതി) നല്‍കി പൂരിപ്പിക്കുക.
- എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം, നിങ്ങളുടെ അപേക്ഷാ ഫോമിനൊപ്പം ഫോട്ടോ ചേര്‍ത്ത് എല്ലാ രേഖകളും ബന്ധപ്പെട്ട ഓഫീസില്‍ നല്‍കുക. ഇതിനായി, സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസ്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസ് എന്നിവയെ സമീപിക്കാം.
- ഓഫീസര്‍ രേഖകളില്‍ നിങ്ങള്‍ നല്‍കിയിരിയ്ക്കുന്ന വിവരങ്ങളുടെ സൂക്ഷ്മ പരിശോധന നടത്തും. പരിശോധിച്ച ശേഷം നിങ്ങള്‍ക്ക് സൗജന്യ തയ്യല്‍ മെഷീന്‍ നല്‍കും.

