ശ്രീനഗർ: ജമ്മുകശ്മീരിൽ ഷോപ്പിയാനിൽ ഭീകരാക്രമണം. ആക്രമണത്തിൽ പോലീസുകാരനെതിരെ ഭീകരർ വെടിയുതിർത്തു.
ഷോപ്പിയാനിലെ അംഷിപോറ പ്രദേശത്താണ് പോലീസിന് നേരെ ഭീകരരുടെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ എഎസ്‌ഐ ഷാബിർ അഹമ്മദിന് പരിക്കേറ്റു. അദ്ദേഹത്തെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി.
അതേസമയം അംഷിപോറ സ്വദേശിയായ ഷാബിർ അഹമ്മ്, പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ് മടങ്ങിവരവേയാണ് ആക്രമണമുണ്ടായത്.
ആക്രമണം നടന്ന സ്ഥലത്ത് സൈന്യം വളഞ്ഞിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

