Saturday, October 31, 2026

ജമ്മുകാശ്മീരില്‍ ഭീകരരുടെ വെടിവയ്പ്: പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

ദില്ലി: ജമ്മുകാശ്മീരില്‍ ഭീകരരുടെ വെടിവയ്പില്‍ പെണ്‍കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ബാരാമുള്ളയിലെ സോപോരയിലാണ് വെടിവയ്പുണ്ടായത്. പരിക്കേറ്റവരെ സോപോരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്താനുള്ള ഭീകരരുടെ ശ്രമമാണെന്നാണ് കരുതുന്നത്. ഭീകരരെ താഴ്വരയിലേക്ക് നുഴഞ്ഞുകയറ്റത്തിന് സഹായിച്ച് താഴ്വരയുടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related Articles

Latest Articles