ജമ്മു: ജമ്മു കശ്‌മീരില്‍ ഭീകരരുടെ ഒളിത്താവളം തകർത്ത് ആയുധങ്ങള്‍ പിടിച്ചെടുത്ത് സുരക്ഷാസേന. പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്ക്കു സമീപമുള്ള ഗ്രാമത്തിലായിരുന്നു ഭീകരരുടെ ഒളിത്താവളം. ഇവിടെ നിന്നും വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
നൂർകോട്ട് ഗ്രാമത്തിൽ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇത് കണ്ടെത്തിയത്. മാത്രമല്ല ഒളിസങ്കേതത്തിൽ നിന്നു പിടിച്ചെടുത്ത ആയുധങ്ങളിൽ രണ്ട് എകെ 47 തോക്കുകളുണ്ട്. കഴിഞ്ഞ ദിവസം ലഭിച്ച പ്രത്യേക വിവരത്തിന്‍റെ അടിസ്‌ഥാനത്തിലാണ് സുരക്ഷാസേന തെരച്ചില്‍ നടത്തിയത്.
രണ്ട് മാഗസിനുകളും 63 റൗണ്ട് തിരകളും 223 ബോർ എകെ ആകൃതിയിലുള്ള തോക്കുകളും രണ്ട് മാഗസിനുകളും 20 റൗണ്ട് തിരകളും ഒരു ചൈനീസ് പിസ്റ്റളും ഒരു മാഗസിനും നാല് റൗണ്ടുകളുമുണ്ടെന്ന് അവർ പറഞ്ഞു. എന്നാൽ, സംഭവസ്ഥലത്ത് നിന്ന് ആരേയും അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്‌തമാക്കി.

