Thursday, December 18, 2025

സ്വാതന്ത്യ ദിനാഘോഷം തകർക്കാൻ ലക്ഷ്യമിട്ട് ഭീകരവാദികൾ ; രാജ്യ തലസ്ഥാനത്ത് ശക്തമായ സുരക്ഷയൊരുക്കി കേന്ദ്രസർക്കാരും സേനയും

ദില്ലി:വരുന്ന സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച്‌ രാജ്യ തലസ്ഥാനത്ത് കർശന സുരക്ഷ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ബാരിക്കേടുകള്‍ നിരത്തി ഇന്ത്യ ഗേറ്റിലും, കണ്ടെയ്നര്‍ നിരത്തി ചെങ്കോട്ടയിലും അതീവ സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.

പാകിസ്ഥാന്റെ പിന്തുണയോടെ ഭീകരവാദ സംഘങ്ങള്‍ ഡ്രോണ്‍ അക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യ അന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെയാണ് പോലീസും സേനയും സുരക്ഷ ശക്തമാക്കിയത്.

അതേസമയം ഇന്ത്യ ഗേറ്റ്, ചെങ്കോട്ട മുതലായ സ്ഥലങ്ങളില്‍ വന്‍ സുരക്ഷസേന എത്തി ചേര്‍ന്നിട്ടുണ്ട്. മുൻപ് റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുണ്ടായ അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാന വേദിയായ ചെങ്കോട്ടയില്‍ കണ്ടെയ്നറുകള്‍ നിരത്തിയാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്.

നേരത്തെ രാഷ്‌ട്രപതി ഭവനില്‍ റിട്രീറ്റ് പരേഡ് നടന്ന ദിവസം ഇസ്രായേല്‍ എംബസിക്ക് സമീപം സ്ഫോടനം നടന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരിയില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles