ഭാരതത്തെ ആക്രമിക്കാൻ ഭീകരർ ഉപയോഗിക്കുന്നത് ചൈനീസ് നിർമ്മിത ആയുധങ്ങളാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്. ജമ്മുകശ്മീരിൽ അടുത്തിടെ നടന്ന ആക്രമണങ്ങൾക്കെല്ലാം ചൈനീസ് നിർമ്മിത ആയുധങ്ങളാണ് ലഷ്കർ ഇ ത്വയ്ബ തീവ്രവാദികൾ ഉപയോഗിച്ചിരിക്കുന്നത്. ഡ്രോണുകളും ഗ്രനേഡുകളും മറ്റ് ആയുധങ്ങളും ചൈന പാകിസ്ഥാൻ സൈന്യത്തിന് നൽകുന്നുണ്ട്.
ബോഡി സ്യൂട്ടുകൾ, ക്യാമറകൾ, ആശയവിനിമയ ഉപകരണങ്ങൾ എന്നിവ ഭീകരർക്ക് ചൈന നൽകുന്നുണ്ട്. സൈന്യത്തിനെതിരെ ആസൂത്രിത ആക്രമണമാണ് ഇവർ ജമ്മുകശ്മീരിലെ വിവിധ മേഖലകളിൽ ഉന്നം വയ്‌ക്കുന്നത്. ഇതെല്ലാം എത്തുന്നത് ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്ന ഭീകരരുടെ കൈകളിലേക്കാണ്. ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭ്യമായിരിക്കുന്നത്.
ചൈനീസ് സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച സ്നൈപ്പർ തോക്കുകളാണ് ഇന്ത്യൻ സൈനികർക്കെതിരെ ഉപയോഗിക്കുന്നത്. ജമ്മു അതിർത്തിയിൽ നവംബറിൽ നടന്ന ആക്രമണത്തിൽ സ്നൈപ്പർ തോക്കുൾ ഉപയോഗിച്ചതിന് തെളിവുണ്ട്. മൂന്ന് ആക്രമണങ്ങൾക്ക് ശേഷം ഭീകര സംഘടനകൾ പുറത്തുവിട്ട ചിത്രങ്ങൾ ചൈനീസ് നിർമ്മിത ക്യാമറയിലാണ് പകർത്തിയതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ രൂപമാറ്റം വരുത്തിയും എഡിറ്റ് ചെയ്തുമാണ് പുറത്തുവിട്ടത്. ആശയ വിനിമയത്തിനായി ഭീകരർ ഉപയോഗിക്കുന്ന എൻക്രിപ്റ്റഡ് മെസേജിംഗ് ഉപകരണങ്ങളും ചൈനീസ് നിർമ്മിതമാണ്.

