Wednesday, January 7, 2026

വസീരാബാദിൽ പിടിയിലായവർ ആർ.എസ്.എസ് നേതാക്കളെ വധിക്കാനും രാജ്യത്ത് ഭീകരാക്രമണം നടത്താനും …

ഐസുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്നുപേര്‍ ആര്‍എസ്എസ് നേതാക്കളെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐഎസിന്റെ നിര്‍ദ്ദേശ പ്രകാരം രാജ്യത്ത് ഭീകരാക്രമണം നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു.

ഐഎസ് ഭീകരരുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വസീരാബാദില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ദല്‍ഹി പോലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പോലീസ് ഉദ്യോഗസ്ഥര്‍ക്കും, ആര്‍മി റിക്രൂട്ട്മെന്റ് ക്യാമ്പുകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

നേപ്പാള്‍ വഴി അഞ്ച് ഐഎസ് ഭീകരര്‍ ഇന്ത്യയിലേയ്ക്ക് കടന്നതായി നേരത്തെ രഹസ്യാന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ബസ്തി, ഗോരഖ്പൂര്‍, സിദ്ധാര്‍ത്ഥനഗര്‍, കുശിനഗര്‍, മഹാരാജ്ഗഞ്ച് എന്നിവിടങ്ങളില്‍ അതീവ ജാഗ്രതയും പ്രഖ്യാപിച്ചിരുന്നു. ഇവരെ കുറിച്ച് സൂചന ലഭിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത്. പ്രത്യേക സംഘം ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. രാജ്യത്ത് ഐഎസിനെ പിന്തുണയ്ക്കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഇവരില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷ.

അതിനിടെ അഫ്ഗാനിസ്ഥാനില്‍ നിന്നും കശ്മീരിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി മുന്നറിയിപ്പ് നല്‍കി. ബിഎസ്എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Related Articles

Latest Articles