കോയമ്പത്തൂര്‍ – ലഷ്ക്കര്‍ ഇ തോയ്ബയില്‍ പെട്ട നാല് ഭീകരര്‍ കോയമ്പത്തൂരില്‍ എത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാന പോലീസ് റെഡ‍് അലേര്‍ട്ട് പ്രഖ്യാപിച്ചു. പ്രദേശത്തുള്ള സേനാവിഭാഗങ്ങളോടും സുസജ്ജമായിരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ശ്രീലങ്കയില്‍ നിന്നാണ് നാല് ഭീകരര്‍ കടല്‍ മാര്‍ഗ്ഗം തമിഴ്നാട്ടിലേക്ക് കടന്നതെന്ന് കരുതപ്പെടുന്നു.ഇവരില്‍ മൂന്ന് പേര്‍ ശ്രീലങ്കന്‍ മുസ്ലീങ്ങളും ഒരാള്‍ പാകിസ്താനിയുമാണെന്നാണ് റിപ്പോര്‍ട്ട്.ശ്രീലങ്കയില്‍ നടന്ന ഡിസംബര്‍ 25ലെ ആക്രമണത്തിന് ശേഷം അധികൃതര്‍ നടത്തുന്ന വ്യാപകമായ തിരച്ചിലില്‍ നിന്ന് രക്ഷപ്പെട്ടാകാം ഇവര്‍ ഇന്ത്യയിലെത്തിയതെന്നാണ് സൂചന.
ഇവരുടെ പക്കല്‍ ആയുധശേഖരം ഉണ്ടോയെന്ന് ഈ ഘട്ടത്തില്‍ സ്ഥിരീകരിക്കാന്‍ ഇന്‍റിലിജന്‍സ് ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. ഈ സംഘത്തില്‍ പെട്ട പാകിസ്താനി ഭീകരന്‍ ഇന്‍റര്‍പോളിന്‍റെ നിരീക്ഷണത്തിലുള്ള ആള്‍ ആണെന്നാണ് രഹസ്യാന്വേഷണവിഭാഗം നല്‍കുന്ന സൂചന. ഇവര്‍ക്കായി കോയന്പത്തൂരിലും പരിസരപ്രദേശങ്ങളിലും പോലീസ് ഇപ്പോള്‍ വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…