Sunday, December 28, 2025

ഭീകരരുടെ ലക്ഷ്യം മോഹന്‍ഭാഗവത്: ശ്രീകൃഷ്ണജയന്തി ശോഭായാത്രകള്‍ക്കും ക്ഷേത്രങ്ങള്‍ക്കും സുരക്ഷ കൂട്ടി; കേരളത്തില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: ഹിന്ദു വേഷത്തില്‍ തീവ്രവാദികള്‍ കോയമ്പത്തൂരില്‍ എത്തിയെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലും സുരക്ഷ ശക്തമാക്കി. അതീവ ജാഗ്രതയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയ ആര്‍ എസ് എസ് സര്‍ സംഘ്ചാലക് മോഹന്‍ഭാഗവതിനുള്ള സുരക്ഷയും ശക്തമാക്കും. ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത് അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഇപ്പോള്‍ കേരളത്തിലുണ്ട്. തീവ്രവാദ സംഘം അദ്ദേഹത്തെ ലക്ഷ്യമിടുമെന്ന സൂചന രഹസ്യാന്വേഷ വിഭാഗം പങ്കുവെച്ചിട്ടുണ്ട്.

തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ അടക്കം ആറു ഭീകരരാണ് ശ്രീലങ്കയില്‍ നിന്നു തമിഴ്‌നാട് തീരത്ത് എത്തിയതായി റിപ്പോര്‍ട്ടുള്ളത്. സംഘത്തിലെ മലയാളിയുടെ സാന്നിധ്യം ഭീകരര്‍ കേരളത്തെ ലക്ഷ്യം വെക്കുന്നുവെന്ന നിഗമനത്തിലേക്കാണ് സുരക്ഷാ ഏജന്‍സികളെ എത്തിച്ചിരിക്കുന്നത്.

വാര്‍ഷിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായാണു ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത് ഇന്ന് മുതല്‍ 27 വരെ കേരളത്തിലുള്ളത്. 27ന് വള്ളിക്കാവ് അമൃതാനന്ദമയീമഠത്തില്‍ മാതാ അമൃതാനന്ദമയിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്നാണ് അദ്ദേഹം വിമാനമാര്‍ഗം മടങ്ങുക.

Related Articles

Latest Articles