Sunday, December 14, 2025

ബന്ദികളാക്കിയിരുന്ന തങ്ങളുടെ 12 പൗരന്മാരെ ഹമാസ് വിട്ടയച്ചുവെന്ന് തായ് പ്രധാനമന്ത്രി ! 13 ഇസ്രയേലി പൗരന്മാരെ ഉടൻ മോചിപ്പിക്കുമെന്ന് റിപ്പോർട്ട്

ഗാസയില്‍ ഹമാസ് തീവ്രവാദികൾ ബന്ദികളാക്കിയിരുന്ന തങ്ങളുടെ 12 പൗരന്മാരെ വിട്ടയച്ചതായി തായ് പ്രധാനമന്ത്രി അറിയിച്ചു. എംബസി അധികൃതര്‍ ഇവരെ കൂട്ടിക്കൊണ്ടുവരാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. എന്നാല്‍ ബന്ദികള്‍ നിലവിൽ എവിടെയാണുള്ളതെന്ന് കാര്യം അദ്ദേഹം പുറത്ത് വിട്ടില്ല. തായ് പൗരന്മാരെ വിട്ടയച്ചതിന് ഖത്തറിന്റെ മധ്യസ്ഥതയില്‍ ഇസ്രയേലും ഹമാസുമുണ്ടാക്കിയ കരാറുമായി ബന്ധമില്ലെന്നാണ് വിവരം.

ഈജിപ്തിന്റെ ശക്തമായ പരിശ്രമത്തിന്റെ ഫലമായാണ് 12 തായ് പൗരന്മാരെ വിട്ടയക്കുന്നതെന്ന് ഈജിപ്ത്യന്‍ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. അതേസമയം നിലവിൽ ഹമാസ് വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ബന്ധികളാക്കിയ 13 ഇസ്രയേലി പൗരന്മാരെ ഉടനെ മോചിപ്പിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ അതിർത്തി നഗരമായ ടെൽ അവീവിൽ ആംബുലസുകൾ കാത്തു കിടക്കുകയാണ്.

Related Articles

Latest Articles