International

പെർത്ത് ബാലമുരുകൻ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ തൈപ്പൂയ മഹോത്സവം; ജനസാഗരമായി രഥയാത്ര

പെർത്ത് : ഓസ്‌ട്രേലിയയിലെ പെർത്തിലുള്ള ബാലമുരുകൻ ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. പുലർച്ചെ മുതൽ തന്നെ നൂറുകണക്കിന് ഭക്തജനങ്ങളാണ് മുരുകദർശനത്തിനായും വിശേഷാൽ പൂജകളിൽ പങ്കുചേരാനായും ക്ഷേത്രമുറ്റത്തെത്തിയത്. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്ന അഭിഷേകം, വിശേഷാൽ ദീപാരാധന എന്നിവയിൽ ദൂരദേശങ്ങളിൽ നിന്നുപോലും നിരവധി വിശ്വാസികൾ പങ്കെടുത്തു.

മഹോത്സവത്തിന്റെ പ്രധാന ആകർഷണമായ രഥയാത്ര വൈകുന്നേരം 7:30-നാണ് ആരംഭിച്ചത്. വർണ്ണശബളമായി അലങ്കരിച്ച രഥത്തിൽ മുരുകൻ എഴുന്നള്ളിയപ്പോൾ ഹരഹരോ ഹരഹര വിളികളാൽ അന്തരീക്ഷം മുഖരിതമായി. മുൻവർഷങ്ങളെ അപേക്ഷിച്ച് റെക്കോർഡ് ജനപങ്കാളിത്തമാണ് ഇത്തവണ രഥയാത്രയിൽ അനുഭവപ്പെട്ടത്. പെർത്തിലെ മലയാളി സമൂഹമുൾപ്പെടെയുള്ള പ്രവാസി ഭാരതീയരുടെ സജീവ സാന്നിധ്യം ഉത്സവത്തിന് മാറ്റുകൂട്ടി. പ്രവാസി മണ്ണിലും തനിമ ചോരാതെ നടത്തിയ ഈ ആഘോഷം ഭക്തർക്ക് നവ്യാനുഭവമായി മാറി. ഓസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ വളർച്ചയ്ക്കൊപ്പം തന്നെ ഹൈന്ദവ വിശ്വാസങ്ങളിലും ആചാരങ്ങളിലും വലിയ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. അതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പെർത്തിലെ ബാലമുരുകൻ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിലെ ജനപങ്കാളിത്തം

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago