India

“ഞാനോ നീയോ എന്ന് ഇല്ല നമ്മൾ” തമിഴക വെട്രി കഴക (ടിവികെ) പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ സംസാരിച്ച ദളപതി വിജയ്

ചെന്നൈ: “ജനിച്ചവരെല്ലാം തുല്യരാണ്”, തമിഴ് നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴക (ടിവികെ) പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം. “നമുക്ക് രാഷ്ട്രീയത്തിൽ മാറ്റം വേണം, ഇല്ലെങ്കിൽ നമ്മളാണ് മാറ്റം സൃഷ്ടിക്കേണ്ടത്” എന്ന് പറഞ്ഞുകൊണ്ട്, വിജയ് ആയിരക്കണക്കിന് പ്രവർത്തകരുടെയും ആരാധകരുടെയും മുന്നിൽ സംസാരിച്ചത് ജനങ്ങളെ ആവേശത്താൽ നിറച്ചു. ഭയമില്ലാതെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്നും, രാഷ്ട്രീയത്തിൽ പുതിയ ചിന്തകളെ നടപ്പാക്കുമെന്നും
വിജയ് പറഞ്ഞു.

“രാഷ്ട്രീയത്തിൽ ഞാൻ ഒരു കുഞ്ഞാണ് ,പക്ഷേ, ഒരു കുഞ്ഞ് ആദ്യമായി പാമ്പിനെ കണ്ടാൽ അത് ഭയക്കാതെ ചിരിച്ചു നോക്കുമല്ലോ. അങ്ങനെ തന്നെയാണ് രാഷ്ട്രീയത്തെ ഞാൻ സമീപിക്കുന്നത്.” സാമൂഹ്യ നീതി പ്രാധാന്യമുള്ള മതേതര സമൂഹമാണ് പാർട്ടിയുടെ ലക്ഷ്യമെന്നും, തുല്യതയ്ക്കും നീതിക്കും വേണ്ടി നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുഞ്ചിരിയോടെയും ഗൗരവത്തോടെയും രാഷ്ട്രീയത്തിൽ ഇടപെടും. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു.

വെറും പ്രസംഗത്തിൽ മാത്രം ഒതുങ്ങാതെ, പ്രായോഗിക നയങ്ങളും പ്രഖ്യാപിച്ചു. സര്‍ക്കാരിന്‍റെ ഔദ്യോഗിക ഭാഷയായി തമിഴ് ഉപയോഗിക്കും, ആരാധനക്കുള്ള ഭാഷയും തമിഴ് ആക്കും, മധുരയിൽ സെക്രട്ടറിയേറ്റിന്‍റെ ബ്രാഞ്ച് ആരംഭിക്കും, വിദ്യാഭ്യാസം ഭരണഘടനയിലെ സംസ്ഥാന പട്ടികയിലേക്ക് മാറ്റാൻ സമ്മർദ്ദം ചെലുത്തൽ,സംസ്ഥാന സര്‍ക്കാരിന്‍റെ പരമാധികാരം സംരക്ഷിക്കുന്നതിനായി ഗവര്‍ണറുടെ പദവി നീക്കാൻ സമ്മര്‍ദം ചെലുത്തും, അഴിമതി രഹിത ഭരണം ഉറപ്പാക്കും, കൈക്കൂലിയും ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇല്ലാതാക്കും, വർണവിവേചനത്തിനെതിരെ കർശനമായ നിയമങ്ങൾ നടപ്പാക്കൽ തുടങ്ങിയവയും വിജയ് പ്രഖ്യാപിച്ചു

B4 Admin

Recent Posts

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

3 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

4 hours ago

ആന്റോ അഗസ്റ്റിന് മാംഗോ ഫോണ്‍ കുരുക്ക്. ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരില്‍ തിരിച്ചുപിടിച്ചതില്‍ ബിനാമി ഇടപാടെന്ന് എക്‌സൈസ്

കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…

4 hours ago

പിണറായിയെ കുടുക്കി സര്‍ക്കാരിന്റെ നിയമോപദേശം. വീണ കൈപ്പറ്റിയ 3.28 കോടി മാസപ്പടിയല്ല, കൈക്കൂലി. മുഹമ്മദ് റിയാസും വിചാരണ നിഴലില്‍

കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…

6 hours ago

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം. സന്നിധാനത്ത് പാളിയ ആസൂത്രണം. ദേവസ്വം ബോര്‍ഡിന് കാരണം കാണിക്കല്‍, സര്‍ക്കാരിന് തലവേദന

തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…

19 hours ago

മന്ത്രവാദ കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ഇരകളായി. ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വിറ്റ മന്ത്രവാദി വലയില്‍

തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…

20 hours ago