Monday, May 20, 2024
spot_img

ലൗജിഹാദ് യാഥാർത്യം തന്നെ; മതസ്പർദ്ധയുടെ വിഷയമായി കാണേണ്ടതില്ല; ഇടയലേഖനം ഇറക്കിയത് വിഷയം പഠിച്ചിട്ട്; തലശേരി അതിരൂപത

കണ്ണൂർ : കഴിഞ്ഞ ഞായറാഴ്ച പള്ളികളിൽ വായിച്ച ഇടയലേഖനത്തിലെ പരാമർശങ്ങളിൽ വിശദീകരണവുമായി തലശേരി അതിരൂപത. അതിരൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് വിശദീകരണവുമായി രംഗത്തെത്തിയത്. പ്രണയക്കെണികൾ വർദ്ധിക്കുന്നുവെന്നത് വസ്തുതയാണ്. വഴി തെറ്റുന്ന മക്കളെക്കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമർശിച്ചത്. മതസ്പർദ്ധയുടെ വിഷയമായി കാണേണ്ടതില്ല. വിഷയത്തെക്കുറിച്ച് സഭ പഠനം നടത്തിയെന്നും മാർ പാംപ്ലാനി പറഞ്ഞു.

ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ തീവ്രവാദ സംഘടനകൾ ലക്ഷ്യം വയ്‌ക്കുന്നു. അവർക്കെതിരെ വരുന്ന പ്രണയക്കുരുക്കുകൾ വർദ്ധിക്കുന്നു എന്നായിരുന്നു ഇടയലേഖനം. ഇത്തരം ഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ പെൺകുട്ടികൾ അകപ്പെടാതിരിക്കാൻ ബോധവത്കരണ പദ്ധതികൾ ആവിഷ്‌കരിച്ചതായും ഇടയലേഖനത്തിൽ അതിരൂപത പറഞ്ഞിരുന്നു.

ഇടയലേഖനത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ- ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർധിക്കുന്നു . ജന്മം നൽകി സ്‌നേഹിച്ചുവളർത്തിയ മക്കൾ മതതീവ്രവാദികളുടെ ചൂണ്ടയിൽ കുരുങ്ങുമ്പോൾ രക്ഷിക്കാൻ വഴിയേതും കാണാതെ നിസ്സഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാർഥനാനിയോഗമായി നമുക്ക് സമർപ്പിക്കാം. നമ്മുടെ മക്കൾ സുരക്ഷിതരായിരിക്കാൻ എട്ടുനോമ്പിൽ തീക്ഷ്ണമായി പ്രാർഥിക്കാം. തീവ്രവാദഗ്രൂപ്പുകളുടെ ചതിക്കുഴികളിൽ മക്കൾ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം.

ഇതിന് പുറമെ ഭൂദാന പ്രസ്ഥാനത്തിനും ഇടയലേഖനത്തിൽ ആഹ്വാനം ചെയ്യുന്നുണ്ട്. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയാണ് ആഹ്വാനം ചെയ്തത്.അതിരൂപതയുടെ പ്ലാറ്റിനം ജൂബിലിക്ക് ഒരുക്കമായി ഭവനരഹിതർക്ക് വീട് നിർമിച്ചുനൽകുന്ന ബിഷപ്പ് സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഭവനനിർമാണ പദ്ധതി പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അതിരൂപതയിൽ ഭൂദാനത്തിന് ബിഷപ്പിന്റെ ആഹ്വാനം.

Related Articles

Latest Articles