arrest
തൃശ്ശൂർ: തളിക്കുളം സെന്‍ട്രല്‍ ബാറിൽ നടന്ന കൊലപാതകക്കേസിൽ അറസ്റ്റിലായ ആറു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബാര്‍ ജീവനക്കാരനായിരുന്ന വിഷ്ണു ഇയാളുടെ സുഹൃത്തുക്കളായ അജ്മൽ, അതുൽ, യാസിം, അമിത്, ധനേഷ്, എന്നിവരെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് ഏഴംഗ സംഘം ബാറിലെത്തുകയും ബാര്‍ മുതലാളിയായ കൃഷ്ണരാജിനെയും സഹായിയായ ബൈജുവിനെയും സുഹൃത്ത് അനന്തുവിനെയും ആക്രമിച്ചത്. ആക്രമണത്തിൽ ബൈജുവിന് കുത്തേൽക്കുകയായിരുന്നു. തുടർന്ന് ബൈജു മരിക്കുകയും മറ്റു രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ബാര്‍ ജീവനക്കാരായ അമല്‍, വിഷ്ണു എന്നിവര്‍ ബാറിൽ നിന്ന് പണാപഹരണം നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതികളിലൊരാളായ അമലിനെക്കുറിച്ച് സൂചനകളുണ്ടെന്ന് വലപ്പാട് പോലീസ് അറിയിച്ചു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…