Kerala

താമരശ്ശേരി ചുരത്തിലെ ഗതാഗതം പരിഹരിച്ചു;കുടുങ്ങിയ കെഎസ്ആർടിസി വോൾവോ ബസ് സ്ഥലത്ത് നിന്ന് മാറ്റി

അടിവാരം:വയനാട് താമരശ്ശേരി ചുരത്തില്‍ ഇന്ന് രാവിലെ ഉണ്ടായ ഗതാഗത കുരുക്ക് പരിഹരിച്ചു. ചുരം ഏഴാം വളവിൽ യന്ത്ര തകരാറിനെ തുടർന്നാണ് കെഎസ്ആർടിസി വോൾവോ ബസ് കുടുങ്ങിയതിന് പിന്നാലെയാണ് ഗതാഗത തടസം നേരിട്ടത്. നിരവധി യാത്രക്കാരാണ് ചുരത്തില്‍ കുടുങ്ങിയത്.കുടുങ്ങിയ കെ.എ.സ്.ആർ.ടി.സി ബസ് സ്ഥലത്ത് നിന്ന് മാറ്റിയാണ് ഗതാഗത തടസത്തിന് പരിഹാരം കണ്ടത്.

കഴിഞ്ഞ ദിവസമാണ് വലിയ സജീകരണങ്ങളോടെ ഏറെക്കാലമായി അടിവാരത്ത് തടഞ്ഞിട്ടിരുന്ന കൂറ്റന്‍ യന്ത്ര ഭാഗങ്ങള്‍ ചുരത്തിലൂടെ കടത്തിവിട്ടത്. ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങളെ കടത്തിവിടാതെ ഗതാഗതം കര്‍ശനമായി നിയന്ത്രിച്ച ശേഷമായിരുന്നു ഇത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രണ്ട് ട്രെയ്ലറുകളും അടിവാരത്ത് നിന്നും യാത്രയാരംഭിച്ചത്. ഒന്നാം വളവ് കയറുന്നതിനിടെ വലിയ യന്ത്ര ഭാഗങ്ങൾ വഹിച്ച ട്രെയ്ലർ രണ്ട് ഇടങ്ങളിൽ നിന്നു പോയിരുന്നു. പിന്നീട് യാത്ര തുടർന്ന ട്രെയ്ലറുകൾ വെള്ളിയാഴ്ച പുലർച്ചെ 12.20ന് നാലാം വളവ് പിന്നിട്ടു. 1.10ഓടെ എട്ടാം വളവ് കയറി. ട്രെയലറുകൾ ചുരം കയറുന്നത് കാണാൻ വൻ ജനക്കൂട്ടമെത്തിയിരുന്നു.

anaswara baburaj

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

7 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

7 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

8 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

8 hours ago