തമ്പാനൂർ: തിരുവനന്തപുരത്ത് ഹോട്ടല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന പ്രതി പിടിയിൽ(Thampanoor Murder Culprit Arrested). നെടുമങ്ങാട് നിന്നാണ് പ്രതി പിടിയിലായത്. കൊലപാതകത്തിനുപയോഗിച്ച കത്തിയും രക്ഷപെടാന്‍ ഉപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു. നെടുമങ്ങാട് പോലീസും തമ്പാനൂര്‍ പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. അതേസമയം കൊലപാതകത്തിന്റെ കാരണം കൂടുതല്‍ ചോദ്യം ചെയ്യലില്‍ മാത്രമേ വ്യക്തമാകു. നിലവില്‍ പ്രതിയെ തമ്പാനൂരില്‍ എത്തിച്ച് ചോദ്യം ചെയ്യുകയാണ്
പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം. തമ്പാനൂര്‍ ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റ് അയ്യപ്പന്‍(34) ആണ് കൊല്ലപ്പെട്ടത്. രാവിലെ 8:30 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ ശേഷമായിരുന്നു കൊലപാതകം നടത്തിയത്. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ വ്യക്തമാണ്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി നെടുമങ്ങാട് നിന്ന് പിടികൂടിയത്.

