Kerala

തങ്ക അങ്കി രഥഘോഷയാത്ര പുറപ്പെട്ടു; 73 കേന്ദ്രങ്ങളിൽ സ്വീകരണം; ശനിയാഴ്ച വൈകിട്ട് സന്നിധാനത്തെത്തും

പത്തനംതിട്ട: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും(Thanka Anki Procession) വഹിച്ചുകൊണ്ടുളള രഥഘോഷയാത്ര ആറന്മുളയിൽ നിന്ന് പുറപ്പെട്ടു. രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ് തങ്കഅങ്കി വഹിച്ചുള്ള രഥം പുറപ്പെട്ടത്. പുലർച്ചെ നാല് മണി മുതൽ ആറന്മുള ക്ഷേത്രത്തിൽ ഭക്തർക്ക് തങ്ക അങ്കി ദർശനത്തിന് അവസരം ഒരുക്കിയിരുന്നു.

73 കേന്ദ്രങ്ങളിലെ സ്വീകരണം പൂർത്തിയാക്കി ശനിയാഴ്ച വൈകിട്ട് തങ്ക അങ്കി സന്നിധാനത്തെത്തും. അന്ന് വൈകിട്ട് തങ്ക അങ്കി ചാർത്തിയാണ് ദീപാരാധന നടക്കുക. എന്നാൽ ആളും ആരവവും ഇല്ലാതെയാണ് കഴിഞ്ഞ കൊല്ലം തങ്ക അങ്കി രഥ ഘോഷയാത്ര സന്നിധാനത്തെത്തിയത്. കോവിഡ് ഇളവുകൾ വന്നതോടെ സാധാരണ തീർത്ഥാടനകാലം പോലെയാണ് ഇക്കുറി രഥഘോഷയാത്ര.

പതിവ് പോലെ വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണമുണ്ടാവും. തങ്ക അങ്കിയെ അനുഗമിക്കാനും ഭക്തർക്ക് അനുമതിയുണ്ട്. ചടങ്ങുകളിൽ പങ്കെടുക്കുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് നിർദേശം.
ഞായറാഴ്ച 41 ദിവസത്തെ മണ്ഡലകാല ഉത്സവം പൂർത്തിയാക്കി നട അടയ്ക്കും. 30 ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും. അതേസമയം ശബരിമലയിൽ ദിനംപ്രതി ദർശനത്തിനെത്തുന്ന ഭക്തരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസം രാവിലെ വരെ 8,11,235 തീർഥാടകർ ദർശനം നടത്തി. ശനിയാഴ്ചയാണ് ഏറ്റവുമധികം ഭക്തർ എത്തിയത്. 42,870 പേർ. വെർച്വൽ ക്യൂവിൽ അനുവദിച്ച സമയത്ത് തീർഥാടകർ എത്തുന്നതിനാൽ ദർശനത്തിന് വലിയ തിക്കും തിരക്കും ഇല്ല.

admin

Recent Posts

കുരുന്നുകള്‍ അക്ഷര മുറ്റത്തേക്ക് ! സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും ; പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എറണാകുളം : മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. രണ്ടു ലക്ഷത്തി നാല്‍പ്പതിനായിരം കുട്ടികളാണ് ഇന്ന് അറിവിന്റെ മുറ്റത്തേക്ക്…

58 mins ago

സന്ദേശ്ഖാലിയിലെ ആക്രമണങ്ങളിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചു ? ആവർത്തിക്കപ്പെട്ടാൽ ഇരകളായവർക്ക് രാജ്ഭവൻ അഭയം നൽകും ! മമത ബാനർജിക്കെതിരെ തുറന്നടിച്ച് ഗവർണർ സിവി ആനന്ദ ബോസ്

കൊൽക്കത്ത: തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടക്കുന്ന ആക്രമണ സംഭവങ്ങളിൽ ആശങ്കാകുലനാണെന്ന് ഗവർണർ സിവി ആനന്ദ ബോസ്. ആക്രമണങ്ങൾ തടയാൻ…

1 hour ago

കോൺഗ്രസ് തോൽവി ആഘോഷിക്കുന്നത് 100 കിലോ ലഡ്ഡു വിതരണം ചെയ്ത്

ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ 100 കിലോ ലഡ്ഡുവിന് ഓർഡർ നൽകി കോൺഗ്രസ്

2 hours ago

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ; കേരള തീരത്ത് ഉയർന്ന തിരമാലയും കടലാക്രമണവും വന്നേക്കാം ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍ ജില്ലയില്‍ ശക്തമായ…

2 hours ago

തെ​ല​ങ്കാ​ന​യ്ക്ക് സം​സ്ഥാ​ന പ​ദ​വി ന​ൽ​കി​യ​തി​ന്‍റെ ന​ന്ദി പ്രകടനം ! കോൺഗ്രസ്‌ ​നേതാവ് സോണിയ ഗാന്ധിക്കായി ക്ഷേ​ത്രം നിർമിച്ച് പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി

ക​രിം​ന​ഗ​ർ: തെ​ല​ങ്കാ​ന​യി​ൽ കോൺഗ്രസ് നേതാവ് സോ​ണി​യാ ഗാന്ധിക്കായി പ​ണി​ക​ഴി​പ്പി​ച്ച ക്ഷേ​ത്രം ഉ​ദ്ഘാ​ട​നം​ ചെ​യ്തു. തെ​ല​ങ്കാ​ന​യ്ക്ക് സം​സ്ഥാ​ന പ​ദ​വി ന​ൽ​കി​യ​തി​ന്‍റെ ന​ന്ദി…

2 hours ago

മ_ര_ണ_ത്തെ വെല്ലുവിളിച്ച് ഭാരതത്തിനായി പോരാടിയ വീരൻ! പരം വീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്ര

മ_ര_ണ_ത്തെ വെല്ലുവിളിച്ച ഭാരതത്തിന്റെ വീര പുത്രൻ ! കാർഗിലിന്റെ സിംഹരാജാവ് ! പാകിസ്ഥാനെ വിറപ്പിച്ച പരം വീർ ചക്ര ക്യാപ്റ്റൻ…

2 hours ago